കൊട്ടിയൂർ ഇളനീരാട്ടം ഭക്ത ലക്ഷങ്ങൾ സാക്ഷി, സഹ്യപർവത വനത്തിലെ വൈശാഖ മഹോത്സവം

കൊട്ടിയൂർ വൈശാഖ മഹോത്സവം ഇളനീരാട്ടം ഇതാണ്‌.കൊട്ടിയൂർ കാനന ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് ഭക്ത ലക്ഷങ്ങൾ. പുലർച്ചെയും കാറ്റും മഴയും നനഞ്ഞ് ലോകത്തേ ഏറ്റവും വലിയ മഴ ഉത്സവം ഭക്തർ ആഘോഷമാക്കി. വൈശാഖ മഹോൽസവം ഭക്തർക്ക് ആവേശവും ആഘോഷവും ആണ്‌. സഹ്യപർവതത്തിൽ വയനാടൻ മലയളുടെ അടിവാരത്താണ്‌ വനത്തിലെ ഈ പ്രകൃതി ക്ഷേത്രവും 28 ദിവസ ഉൽസവവും.ദക്ഷിണ കാശി എന്നറിയപ്പെടുന്ന കേരളത്തിലെ പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇളനീരാട്ടം നടന്നു. ഇളനീരാട്ടത്തിനു വൻ ഇളനീർ കൂമ്പാരം പെരുമാൾ സന്നിധിയിൽ എത്തിയിരുന്നു.

കാനന നടുവിലാണ്‌ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ വൈദ്യുതിയും ഒന്നും ഇല്ല. മാത്രമല്ല ഇളനീർ വയ്പ്പിനു മുന്നോടിയായി എല്ലാ ദീപങ്ങളും അണയ്ക്കും. അതിനാലാണ്‌ തെളിമ കുറഞ്ഞ് രാത്രി കാഴ്ച്ചകൾ. ലക്ഷ കണക്കിനു ഭക്തർ ചടങ്ങ് ദർശിക്കാൻ കാനന ക്ഷേത്രത്തിന്റെ കല്പടവുകളിൽ നില്ക്കുന്നത് കാണാം. കഴിഞ്ഞ രാത്രി 2 ലക്ഷത്തോളം ഭക്തർ പുലരും വരെ സന്നിധിയിൽ ഉണ്ടായിരുന്നു. അത്ര ഭക്തിയാണ്‌ പൊട്ടിയൂർ പെരുമാളിനോട്. പറയുന്ന കാര്യങ്ങൾ ചെയ്ത് കൊടുക്കും എന്ന വിശ്വാസമാണ്‌. ശൈവ സന്നിധിയിലെ അത്ഭുത ശക്തികൾ ഭക്തർക്ക് വിവരിച്ചാലും തീരില്ല.

ഹൈന്ദവ ക്ഷേത്ര രീതികളിലെ വ്യത്യസ്തയാണ്‌ കൊട്ടിയൂർ വൈശാഖ അംഹോൽസവം. ആദിവാസികൾ മുതൽ ബ്രാഹ്മണർ വരെ ഉൾപ്പെടുന്നു ഇവിടുത്തേ കാർമ്മികർ. വേട്റ്റയാടി നടന്ന ആദിവാസികളാണ്‌ വനത്തിനു നടുവിലെ ക്ഷേത്രവും ശൈവ സ്വയം ഭൂവും കണ്ടെത്തിയത്. അതിനാൽ തന്നെ ഇളനീർ ആട്ടത്തിനു പ്രധാന ചടങ്ങ് നിർവഹിക്കുന്നത് ആദിവാസികളാണ്‌. ഇളനീരാട്ടത്തിനുള്ള ഇളനീർ സമർപ്പിക്കാൻ അവകാശം തീയ സമുദായക്കാർക്കാണ്‌.

ഇളനീരാട്ടത്തിനു ചെത്തിയൊരുക്കിയ ഇളനീരുകൾ ക്ഷേത്ര ശ്രീകോവിലിലെ മണി തറയിൽ ഒരു പർവതം പോലെ കുന്നു കൂടിയിരുന്നു.തുടർന്ന് ദൈവം വരവെന്ന് അറിയപ്പെടുന്ന കൊട്ടേരിക്കാവ് മുത്തപ്പന്റെ എഴുന്നള്ളത്തിനായി കാത്തിരിക്കും.ഇത് നറ്റത്തുക ആദിവാസികളാണ്‌.
ഘോര വനത്തിൽ നിന്നും ആദിവാസികൾ വൻ അട്ടഹാസവും തീപന്തവും ആയി ക്ഷേത്രത്തിൽ എത്തും. ഈ സമയം എല്ലാ ദീപങ്ങളും അണക്കും. ആ ദൃശ്യങ്ങളാണ്‌ കാണുന്നത്. ലക്ഷ കണക്കിനു ഭക്തർ പടവുകളിൽ നിന്നും ചടങ്ങ് ദർശിക്കുന്നു. സമയം ഇന്ന് പുലർകാലത്താണ്‌. മഴയുൽസവം കൂടി ആയതിനാൽ വനത്തിലെ കൂരിരുട്ടും മഴയും എല്ലാം ഭക്തർ മനം കുളിർക്കെ നുകരും. മുത്തപ്പൻ തീരുമായി ക്ഷേത്രത്തിൽ ഘോര ശബ്ദത്തോടെ എത്തുമ്പോൾ ആദിവാസികൾ എല്ലാം തീപന്തവുമായി ഭയാനകമായ സബ്ദത്തിൽ ക്ഷേത്ര സന്നിധി പിടിച്ചെടുക്കും.

ഈ സമയത്ത് ക്ഷേത്ര സന്നിഷി ആദിവാസികളുടെ പൂർണ്ണ കൈവശത്തിലാകും.അതിവേഗത്തിൽ ഓടിയെത്തുന്ന ദൈവം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് മടങ്ങും. അനുമതി നൽകി ദൈവം മടങ്ങിയാൽ ഇളനീരാട്ടം ആരംഭിക്കും. ഇതിനിടെ കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തുന്നതും കാണാം. അനേകം അത്യപൂർവതകലാണ്‌ കൊട്ടിയൂർ വൈശാഖ മഹോൽസവത്തിൽ. ഇവിടുത്തേ ഉൽസവ ചിട്ടകൾ രൂപപ്പെടുത്തിയത് ശ്രീശങ്കരാചാര്യാരാണ്‌.

ആദിവാസി സംഘം ക്ഷേത്ര സന്നിധിയിൽ നിന്നും പോകുന്നതോടെ ബ്രാഹ്മണരുടെ ഊഴമായി. കാർമ്മികൾ ചേർന്ന് ഇളനീരുകൾ വെട്ടി സ്വർണ്ണ പാത്രങ്ങളിൽ ശൈവ സ്വയം ഭൂവിൽ അഭിഷേകം ചെയ്യും. വെള്ളം എടുത്ത ശേഷം ഇളനീർ തൊണ്ടുകൾ ഭക്തർക്ക് എറിഞ്ഞ് കൊടുക്കുകയാണ്‌ ചെയ്യുക. ഇളനീർ ആട്ടം കഴിഞ്ഞാൽ കൊട്ടിയൂരിലെ ബാവലി പുഴയും ഇടബാവലിയും എല്ലാം കറുത്ത് ഇരുണ്ടിരിക്കും. അത്രമാത്രം ഇളനീരാണ്‌ ശൈവ വിഗ്രഹത്തിൽ നിന്നും പുഴയിലേക്ക് ഒഴുകുന്നത്. കഴിഞ്ഞ രാത്രിയും പുലർച്ചയും മുഴുവൻ ഈ ചടങ്ങുകൾ ആയിരുന്നു. രാത്രി മുഴുവൻ ക്ഷേത്ര സന്നിധാനം ഉണർന്നിരുന്നു.

28 ദിവസത്തേ വൈശാഖ മഹോൽസവം കഴിഞ്ഞാൽ കാനന ക്ഷേത്രം ഉപേക്ഷിക്കും. അടുത്ത 11 മാസം ആർക്കും അങ്ങോട്ട് പ്രവേശനം ഇല്ല. കാട്ടോളകളിൽ കെട്ടി ഉണ്ടാക്കിയ ശ്രീകോവിൽ പിഴുത് പുഴയിലൂടെ ഒഴുക്കും. സ്ഥിരമായ കെട്ടിടം ഒന്നും ഇവിടെ അവശേഷിക്കില്ല. മുമ്പ് സൂചിപ്പിച്ചത് പോലെ ചുറ്റും സദാ സമയം ഒഴുകുന്ന അരുവിക്ക് നടുവിലാണ്‌ ഈ ക്ഷേത്രം..ഈ ചെറു പുഴയിലൂടെ വലം വയ്ച്ചാണ്‌ ക്ഷേത്ര ദർശനം. ഈ ചുറു പുഴയാകട്ടേ ചെന്ന് ചേരുന്നത് ബാവലി പുഴ എന്ന വലിയ നദിയിലും ആണ്‌