പോലീസെന്ന വ്യാജേന യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഉപേക്ഷിച്ച അഞ്ചംഗ സംഘം പിടിയിൽ

കോഴിക്കോട്. പോലീസെന്ന വ്യാജേ തണ്ണിമത്തന്‍ വില്ക്കുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഉപേക്ഷിച്ച അഞ്ചംഗ സംഘം പിടിയിൽ. മലപ്പുറം ചെട്ടിപ്പടി സ്വദേശി വി സി ഷബീർ, കോട്ടപ്പടി സ്വദേശി കെ എം മുഹമ്മദ് മർജാൻ, ഫറോക്ക് സ്വദേശി കെ ധനീഷ്, ബേപ്പൂർ സ്വദേശി മുഹമ്മദ് ഷിബിൻ, സൽമാനുൽ ഫാരിസ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. രാമനാട്ടുകര ബസ്സ്റ്റാന്‍ഡ് പരിസരത്ത് പിക്കപ്പ് വാനില്‍ പള്ളിക്കല്‍ സ്വദേശി ഫൈസല്‍ ഫാരീസ് തണ്ണിമത്തന്‍ വില്ക്കുന്നതിനിടെ ഇയാളെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പതിനൊന്നാം മൈലിനടുത്ത് ഹൊറൈസണ്‍ കുന്നില്‍ കൊണ്ടുപോയി പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡന്‍സാഫ് ആണെന്ന് പറയുകയും ഒരുലക്ഷംരൂപ തന്നാല്‍ കേസ് ഒഴിവാക്കിത്തരാമെന്നും പറഞ്ഞ് പണം കിട്ടാതെ വന്നപ്പോൾ യുവാവിനെ മർദ്ദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.