topnews

കുശിനഗര്‍ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; ലക്ഷ്യമിടുന്നത് 200 ലധികം വിമാനത്താവളങ്ങളുടെ ശൃംഖല

കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പതിറ്റാണ്ടുകളായുള്ള പ്രതീക്ഷയുടേയും കാത്തിരിപ്പിന്റേയും ഫലമാണ് കുശി നഗര്‍ അന്താരാഷ്ട്ര വിമാനത്താവളമെന്നും തീര്‍ത്ഥാടനവും ടൂറിസവും വളരുന്നതിന് പുതിയ വിമാനത്താവളം ഉപകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിലൂടെ സാമ്പത്തിക രംഗത്ത് പുത്തന്‍ ഉണര്‍വ് ലഭിക്കും. തൊഴിലവസരങ്ങള്‍ കൂടുമെന്നും രാജ്യത്തിന്റെ മുഖഛായതന്നെ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാപരിനിര്‍വാണ സ്തൂപത്തിലെയും ക്ഷേത്രത്തിലെയും പരിപാടികളില്‍ പ്രധാനമന്ത്രി സന്നിഹിതനായി. ഉദ്ഘാടനത്തിന്റെ ഭാഗമായി പുരാതന ബുദ്ധ സ്തൂപവുമായി ശ്രീലങ്കയില്‍ നിന്നും മന്ത്രി നമല്‍ രാജപക്സെയും സംഘവും കുശിനഗറില്‍ എത്തിയിരുന്നു. 125 അംഗപ്രതിനിധികളുമായി ആദ്യ അന്താരാഷ്ട്ര വിമാനം കുശിനഗര്‍ വിമാനത്താവളത്തിലെത്തിയതോടെ 26 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.

രാജ്യത്ത് അടുത്ത മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 200ല്‍ അധികം വിമാനത്താവളങ്ങള്‍ തുടങ്ങാനാണ് പദ്ധതിയിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുശി നഗര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി-കുശി നഗര്‍ ഫ്ലൈറ്റുകള്‍ ഉടന്‍ ആരംഭിക്കും. ഇക്കാര്യത്തില്‍ സ്പെയ്സ് ജെറ്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് പ്രാദേശിക യാത്രക്കാരേയും ഭക്തരേയും ഒരുപാട് സഹായിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

260 കോടി ചെലവിലാണ് വിമാനത്താവള നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 1995ല്‍ മായാവതി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച് പാതിവഴിയിലായ വിമാനത്താവളം യോഗി സര്‍ക്കാരാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ജാപ്പനീസ് സാങ്കേതിക വിദ്യയാണ് വിമാനത്താവള നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ലക്നൗവിനും വാരണാസിയ്ക്കും ശേഷം ഉത്തര്‍പ്രദേശിന് ലഭിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്.

Karma News Editorial

Recent Posts

ചൂട് കൂടുന്നു, ഉഷ്ണതരംഗ സാധ്യത, മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ അവധി

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഉഷ്ണതരംഗ…

8 mins ago

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, നടക്കുന്നത് ഇരട്ടനീതി, വി ഡി സതീശൻ

തിരുവനന്തപുരം: മേയറിന്റെ റോഡ് ഷോ, കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന്…

19 mins ago

മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു, മരത്തിന്റെ കീഴിൽ പൊട്ടിക്കരഞ്ഞു

മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ്…

37 mins ago

ഹിന്ദു വിവാഹം വെറും പാട്ടും കൂത്തും അല്ല, അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല, സുപ്രീം കോടതി

ആചാരാനുഷ്ട്ങ്ങളില്ലാതെ വെറും ഭക്ഷണം മാത്രമാണ് ഹിന്ദു വിവാഹങ്ങളാണെന്നു കരുതിയാൽ തെറ്റി ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്. കൃത്യമായ…

53 mins ago

ബിരിയാണി കടകളിൽ പൂച്ചകളെ ചാക്കിൽ കെട്ടി എത്തിക്കുന്നു,  15 ലധികം പൂച്ചകളെ കണ്ടെത്തി, ജാഗ്രത വേണം

ചെന്നൈ : പൂച്ചകളെ പിടികൂടി ചാക്കിലാക്കി ബിരിയാണി കടകൾക്ക് നൽകുന്നതായി വിവരം. ചെന്നെയിലെ മൃഗസ്നേഹിയായ ജോഷ്വയാണ് പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.…

58 mins ago

സൂര്യാഘാതമേറ്റ് വീണ്ടും മരണം, മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ്‌ ഹനീഫ (63)യാണ്…

1 hour ago