കിഡ്നി എടുത്ത ശേഷം ജീവനക്കാരിയെ പറഞ്ഞുവിട്ട് ലേക് ഷോർ ആശുപത്രി

കൊച്ചി ലേക് ഷോർ ആശുപത്രിയിൽ സ്വന്തം ജീവനക്കാരിയുടെ കിഡ്നി എടുത്ത ശേഷം പിരിച്ചുവിട്ടു. ജീവനക്കാരിയോട് 8.5 ലക്ഷം രൂപ കൊടുക്കാം എന്ന് പറഞ്ഞാണ്‌ കിഡ്നി എടുത്തത്. എന്നാൽ ഒടുവിൽ യുവതിക്ക് കിട്ടിയത് 3.5 ലക്ഷം. ബാക്കി പണം ചോദിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ച് വിട്ടു. ഈ വാർത്ത പുറത്ത് വിടും മുമ്പ് കർമ്മ ന്യൂസ് റിപോർട്ടർ കൊച്ചി ലേക് ഷോർ ആശുപത്രി അധികാരികളേ ബന്ധപ്പെട്ടിരുന്നു. കിഡ്നി വില്പന അവർ നിഷേധിച്ചു.

സ്വന്തം കിഡ്നി എടുത്ത് ചതിക്കപ്പെട്ടപ്പോൾ ഈ ജീവനക്കാരി അവിടെ കിഡ്നി കൊടുക്കാൻ വന്ന മറ്റൊരു ആളോട് എന്റെ അനുഭവം ഇതാണ്‌ കാശ് വാങ്ങിയിട്ടേ കിഡ്നി കൊടുക്കാവൂ ..എല്ലാം നോക്കീം കണ്ടും ചെയ്തില്ലേൽ ചതിക്കും എന്ന് കിഡ്നി പോയ ജീവനക്കാരി കിഡ്നി വില്ക്കാൻ വരുന്നവരോട് പറഞ്ഞതിനാലാണ്‌ അവരെ പിരിച്ച് വിടാൻ കാരണം എന്ന് പറയുന്നു.

നിയമ വിരുദ്ധമായ ഒന്നും ചെയ്തിട്ടില്ലെന്നും ആരോപണങ്ങളിൽ അടിസ്ഥാനം ഇല്ലെന്നും ലേക്ഷോർ അധികാരികൾ കർമ്മ ന്യൂസിനെ അറിയിച്ചിട്ടുണ്ട്. ആശുപത്രി അധികാരികൾ കൂടുതൽ പ്രതികരിക്കുന്നതിൽ നിന്നും പല തവന വിളിച്ചിട്ടും ഒഴിഞ്ഞു മാറി. എന്നാലും നമുക്ക് ഇരുവശവും കേൾക്കണം. ആശുപത്രി അധികാരികൾ എല്ലാം നിഷേധിക്കുമ്പോൾ കിഡ്നി പോയ ജീവനക്കാരിയേകൂടി നമ്മൾ കേൾക്കണം.

സ്വന്തം കിഡ്നി എടുത്ത് ചതിക്കപ്പെട്ടപ്പോൾ ഈ ജീവനക്കാരി അവിടെ കിഡ്നി കൊടുക്കാൻ വന്ന മറ്റൊരു ആളോട് എന്റെ അനുഭവം ഇതാണ്‌ കാശ് വാങ്ങിയിട്ടേ കിഡ്നി കൊടുക്കാവൂ ..എല്ലാം നോക്കീം കണ്ടും ചെയ്തില്ലേൽ ചതിക്കും എന്ന് കിഡ്നി പോയ ജീവനക്കാരി കിഡ്നി വില്ക്കാൻ വരുന്നവരോട് പറഞ്ഞതിനാലാണ്‌ അവരെ പിരിച്ച് വിടാൻ കാരണം എന്ന് പറയുന്നു. ലേക് ഷോർ ആശുപത്രിയിലെ കിഡ്നി പോയി ചതിക്കപ്പെട്ട മുൻ ജീവനക്കാരി പറയുന്നത് കേൾക്കാം

വീഡിയോ സ്റ്റോറി കാണാം