സുകുമാരന്റെ സ്ഥാനത്തേക്ക് വേറൊരാളെ കാണാൻ പറ്റില്ല, തുറന്നു പറഞ്ഞ് മല്ലിക

സുകുമാരൻ തന്നെ രക്ഷിക്കാൻ വേണ്ടി വന്നൊരു അവതാരമായിരുന്നു എന്ന് തുറന്നു പറയുകയാണ് മല്ലിക. സുകുമാരന്റെ മരണശേഷം വേറെ കല്യാണം കഴിക്കാൻ എല്ലാവരും പറഞ്ഞതടക്കമുള്ള കാര്യമാണ് മല്ലിക തുറന്നു പറഞ്ഞത്. വാക്കുകൾ,

എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഞാൻ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് എത്തുന്നത്. എനിക്ക് ജീവിച്ച്‌ കാണിച്ച്‌ കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തി സുകുമാരൻ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു. സുകുമാരൻ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാൻ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്. നിനക്ക് ഇപ്പോൾ 39 വയസല്ലേ ആയിട്ടുള്ളു. കൊച്ച്‌ പിള്ളേരല്ലേ, ഒന്നും കൂടി കെട്ടിക്കൂടേ എന്നൊക്കെ ചോദിച്ചവരുണ്ട്. ആ സ്ഥാനത്തേക്ക് ഇനി ഒരാളെ കാണാൻ പറ്റില്ല

മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്. അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. അച്ഛൻ സുകുമാരന്റെ വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ്. സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ ആഷിഖ് അബു ചിത്രമായ വൈറ്‌സിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോൾ സംവിധായകന്റെയും നിർമ്മാതാവിന്റെയും കുപ്പായത്തിലും എത്തിയിരിക്കയാണ് പൃഥ്വിരാജ്.

1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി. തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ , ഇവർ വിവാഹിതരായാൽ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.