ശബരിമല നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകൾ

പത്തനംതിട്ട : ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്നത്. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി എന്നിവരെ പതിനെട്ടാംപടിക്കുതാഴെ സ്വീകരിച്ചു. അവരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുകയാണ്.

ഇന്ന് ഹരിവരാസനം പാടി നട അടച്ച് നിലവിലെ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി മലയിറങ്ങും. വൃശ്ചികം ഒന്നായ നാളെ രാവിലെ നാലുമണിക്ക് പുതിയ മേല്‍ശാന്തിയാണ് നട തുറക്കുക. വന്‍ ഭക്തജനപ്രവാഹമാണ് അയ്യനെ കാണാൻ മലകയറി എത്തിയത്.