മന്ത്രി വിഎൻ വാസവന്റെ കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം

കോട്ടയത്ത് പാമ്പാടിയിൽ വെച്ച് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയും ഏറ്റുമാനൂർ എംഎൽഎയുമായ വിഎൻ വാസവന്റെ കാർ അപകടത്തിൽ പെട്ടു. അപകടത്തിൽ വാഹനത്തിന്റെ മുൻവശം പൂർണമായി തന്നെ തകർന്നെങ്കിലും മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗൺമാന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ ഔദ്യോഗിക വാഹന൦ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.