ഹമാസ് മുന്നണിയെ ഭയന്ന് നിക്ഷേപകരോടിയതിന് മോദിയ്ക്ക് തെറിയോ

മലയാള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഒരു മണ്ടത്തരത്തിനെ ചീട്ടു കൂടി കീറികാണിക്കാം, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് നരേന്ദ്രമോദിക്ക് ഭൂരിപക്ഷം ഇല്ലെന്ന ആശങ്കയിൽ തകർന്നടിഞ്ഞതിനെ ആയുധമാക്കി രാഹുൽ ഗാന്ധിയുടെ പുതിയ മണ്ടത്തരം മലയാള മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിയുടെ ഓഹരി കുംഭകോണം എന്നാണ് രാഹുൽ ഇതിനെ വിശേഷിപ്പിച്ചത്. ഇതിനെതിരെ എഴുത്തുകാരൻ ജിതിൻ ജേക്കബ് വിശദമായ കുറിപ്പാണ് തയ്യാറാക്കിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ബിജെപി ഭരണത്തിൽ ഇന്ത്യയിൽ വൻകിട നിക്ഷേപം ഉണ്ടാകുന്നു, സ്റ്റോക്ക് മാർക്കറ്റുകൾ വൻ കുതിപ്പ് നടത്തുന്നു, സാമ്പത്തീകമായി ഇന്ത്യ കുത്തിക്കുന്നു എന്നും, കോൺഗ്രസ്‌ ഭരണത്തിൽ വരുന്നു എന്ന് കേട്ടാൽ നിക്ഷേപകർ ജീവനും കൊണ്ട് രക്ഷപ്പെടുന്നു എന്നും ആലോചിക്കാൻ ഉള്ള മൂള അയാൾക്ക് ഇല്ലാതെ പോയി എന്ന് ജിതിൻ പറയുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

രാഹുൽ ഗാന്ധിയെ ഇനി ‘പപ്പു’ എന്നൊന്നും വിളിക്കരുത്, അയാളെ ഇപ്പോൾ ജനം അംഗീകരിക്കാൻ തുടങ്ങി എന്നൊക്കെ കോർപ്പറേറ്റ് സെക്റട്ടറിൽ സീനിയർ പൊസിഷനിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. അപ്പോഴാണ് ഇന്നലെ രാഹുൽ ഗാന്ധി പുതിയ ഐറ്റവുമായി ഇറങ്ങിയത്. ബിജെപിയുടെ ഓഹരി കുംഭകോണം. അതായത് എക്സിറ്റ് പോൾ ഫലം വന്നപ്പോൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു കയറി, അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകർന്നു, അതുമൂലം കോടിക്കണക്കിനു നിക്ഷേപകർക്ക് പണം നഷ്ടമായി എന്നൊക്കെ രാഹുൽ ഗാന്ധി ആരോപിച്ചു.

ഇങ്ങനെ സ്വയം അപഹാസ്യൻ ആകുന്ന ഒരു രാഷ്‌ട്രീയക്കാരനെ ഒരിക്കലും കണ്ടിട്ടില്ല. ഇനി വസ്തുതകൾ നോക്കാം. എക്സിറ്റ് പോൾ ഫലം വന്ന ശേഷമുള്ള പ്രവർത്തി ദിവസം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു. നിഫ്റ്റി 23307 വരെ ഉയരത്തിൽ എത്തി. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകരുകയും നിഫ്റ്റി സൂചിക 21300 വരെ താഴുകയും ചെയ്തു.

ഇന്ന് ഇപ്പോൾ ഇത് എഴുതുമ്പോൾ നിഫ്റ്റി സൂചിക 22930 ൽ ആണ്. അതായത് രണ്ട് ദിവസം കൊണ്ട് മാർക്കറ്റ് വീണ്ടും ശക്തി പ്രാപിച്ച് തിരികെ വന്നു. എന്തുകൊണ്ടാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് എക്സിറ്റ് പോൾ വന്നപ്പോൾ കുതിച്ചതും, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തകർന്നടിഞ്ഞതും എന്ന് ചിന്തിക്കാൻ ഉള്ള മൂള രാഹുൽ ഗാന്ധിക്ക് ഇല്ലാതെ പോയി.

ബിജെപി ഭരണം വീണ്ടും വരും എന്ന എക്സിറ്റ് പോൾ ഫലം നിക്ഷേപകർക്ക് ആവേശം നൽകി. ഇന്ത്യ വീണ്ടും സാമ്പത്തീക രംഗത്ത് കുതിക്കും എന്നും, ഇന്ത്യയിൽ വൻകിട നിക്ഷേപങ്ങൾ അടുത്ത അഞ്ചു വർഷം വരും, ഇന്ത്യൻ ഇക്കോണമി അടുത്ത മൂന്ന് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തി ആകും എന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്ന ഇന്ത്യയിലെയും, വിദേശത്തെയും കോടിക്കണക്കിനു നിക്ഷേപകർക്ക് മനസിലായി. അതുകൊണ്ട് മാർക്കറ്റ് കുതിച്ചു കയറി.

അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോൾ അഴിമതിക്കാരും, മതതീവ്രവാദികളും അടങ്ങുന്ന രാഹുൽ ഗാന്ധി എന്ന മഹാൻ നയിക്കുന്ന മുന്നണി ഇന്ത്യയുടെ ഭരണം പിടിക്കും എന്ന് വിപണി ഇടയ്‌ക്ക് സംശയിച്ചു.

അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ സാമ്പത്തീക പിന്നെ തകർന്നു തരിപ്പണം ആകുമെന്ന് സാമാന്യ ബോധം ഉള്ള ആർക്കും മനസിലാകും. അതാണ് നിക്ഷേപകർ പരിഭ്രാന്തർ ആയി സ്റ്റോക്കുകൾ വിറ്റത്. തിരഞ്ഞെടുപ്പ് ഫലം പൂർണമായി വന്നപ്പോൾ നിക്ഷേപകർക്ക് ആശ്വാസമായി. കാരണം ‘ഹമാസ്’ മുന്നണി ഇന്ത്യ ഭരിക്കില്ല എന്ന് അവർക്ക് ബോധ്യമായി. അതോടെ വീണ്ടും ഇന്ത്യൻ മാർക്കറ്റിലേക്ക് നിക്ഷേപകർ തിരിച്ചു വന്നു.
ഇനിയിപ്പോൾ വീണ്ടും ‘ഹമാസ്’ മുന്നണി ഇന്ത്യ ഭരിക്കും എന്ന അവസ്ഥ വന്നാൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വീണ്ടും തകർന്നടിയും. നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പിൻവലിയും. വിദേശ നിക്ഷേപം അടക്കം ഇന്ത്യയിൽ ഇല്ലാതാകും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പകുതി ആയപ്പോൾ ഇന്ത്യയിലെ വ്യാപാരി സമൂഹം വലിയ ആശങ്കയിൽ ആയിരുന്നു

എന്തുകൊണ്ടാണ് ബിജെപി ഭരണത്തിൽ ഇന്ത്യയിൽ വൻകിട നിക്ഷേപം ഉണ്ടാകുന്നു, സ്റ്റോക്ക് മാർക്കറ്റുകൾ വൻ കുതിപ്പ് നടത്തുന്നു, സാമ്പത്തീകമായി ഇന്ത്യ കുത്തിക്കുന്നു എന്നും, കോൺഗ്രസ്‌ ഭരണത്തിൽ വരുന്നു എന്ന് കേട്ടാൽ നിക്ഷേപകർ ജീവനും കൊണ്ട് രക്ഷപ്പെടുന്നു എന്നും ആലോചിക്കാൻ ഉള്ള മൂള അയാൾക്ക് ഇല്ലാതെ പോയി. സ്വയം ട്രോൾ ചെയ്യുക ആണ് രാഹുൽ ഗാന്ധി ചെയ്‌തത്. അൽപ്പം എങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.

രാഹുൽ ഗാന്ധി മണ്ടനോ, ക്രിമിനലോ ആകട്ടെ, അയാൾ ഇന്ത്യ ഭരിക്കും എന്ന് കണ്ടാൽ ഇന്ത്യയിൽ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ തകർച്ച കാണിച്ചു തരുന്നത്.രാഹുൽ ഗാന്ധി ഭയം പോയതോടെ ഇന്ത്യ വീണ്ടും മുന്നോട്ട് തന്നെ