കള്ള് കടം കൊടുക്കാത്തതിന്റെ പേരിൽ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം, യുവാവ് അറസ്റ്റിൽ

കോട്ടയം: കള്ള് കടം കൊടുക്കാത്തതിന്റെ പേരിൽ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നാട്ടകം മറിയപ്പള്ളി കൊച്ച് വടക്കത്ത് വീട്ടിൽ ബിനോയ് ജോൺ ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കള്ളു ഷാപ്പിലെത്തിയ ജോൺ കുടിക്കാൻ കള്ള് കടം ചോദിക്കുകയും ഇത് നൽകാൻ ജീവനക്കാരൻ വിസമ്മതിക്കുകയുമായിരുന്നു.

തുടർന്ന് ജീവനക്കാരനും പ്രതിയും തമ്മിൽ വാക്കേറ്റം നടക്കുകയും പ്രകോപിതനായ പ്രതി ഷാപ്പ് ജീവനക്കാരനെ കള്ള് കുപ്പികൊണ്ട് തലയ്‌ക്കടിക്കുകയുമായിരുന്നു. ജീവനക്കാരന്റെ പരാതിയെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു.