അവസരത്തിനായി ‘ഒന്ന് വഴങ്ങാൻ’ താരറാണി നയൻതാരയോടും പറഞ്ഞു.

അവസരത്തിനായി ‘ഒന്ന് വഴങ്ങാൽ’ താരറാണി നയൻതാരയോടും പറഞ്ഞതായി വെളിപ്പെടുത്തൽ. സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്ന പദവിയിലേക്കുള്ള യാത്രയിൽ നയൻതാരയും ഏറെ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നിരുന്നതായി താരത്തിന്റെ തുറന്നു പറച്ചിൽ. പുറത്താക്കലുകളും അവഗണനകളും അതിജീവിച്ചാണ് നയൻ ഇന്ന് കാണുന്ന താരമൂല്യം നേടിയെടുക്കുന്നത്.

മലയാള സിനിമയിൽ നിന്ന് തുടങ്ങി ബോളിവുഡ് വരെ എത്തിയ താരറാണിയാണ് നയൻതാര. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആണവർ. 2003 ൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരെ ആയിരുന്നു നയൻതാരയുടെ ആദ്യ ചിത്രം. തുടർന്ന് തെന്നിന്ത്യൻ സിനിമാ ലോകത്ത് മുഴുവൻ സാന്നിധ്യമറിയിച്ച താരം ഇപ്പോൾ ഷാരൂഖ് ഖാനൊപ്പം തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്.

ഇപ്പോഴിതാ കാസ്റ്റിങ് കൗച്ചിനെ കുറിച്ചു നടി തുറന്നു പറഞ്ഞിരിക്കുന്നതാണ് സാമൂഹ്യ മാധ്യങ്ങളിൽ വൈറലായിരിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ചകൾ ചെയ്യണമെന്ന ആവശ്യം കരിയറിൽ പല കുറി കേൾക്കേണ്ടി വന്നതിനെ കുറിച്ച് ഇതിനകം നിരവധി നടിമാർ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ താരറാണി നയൻ താരയും ഇതേ കാര്യം തന്നെ പറഞ്ഞിരിക്കുന്നു.

താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഒരു അഭിമുഖത്തിലാണ് നയൻതാര തുറന്നു പറഞ്ഞത്. ഒരു സിനിമയിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയി ട്ടുള്ളത്. ചിത്രത്തിന്റെ പേരോ സംവിധായകന്റെ പേരോ നയൻതാര വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ ആവശ്യം അംഗീകരിക്കാതെ ആ സിനിമ വേണ്ടെന്ന് വെക്കാനുള്ള ആർജവം കാണിച്ചുവെന്നാണ് അഭിമുഖത്തിൽ നയൻതാര പറഞ്ഞിരിക്കുന്നത്. തന്റെ കഴിവു കൊണ്ട് തന്നെ സിനിമയിൽ ഉന്നതിയിൽ എത്താമെന്ന ആത്മവിശ്വാസമാണ് നയൻതാരയ്ക്ക് അപ്പോഴും ഉണ്ടായിരുന്നത്.