ആളൂര്‍ പീഡനം; സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി ഒളിമ്പ്യന്‍ മയൂഖ ജോണി

തൃശൂര്‍: ആളൂര്‍ പീഡന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ ഒളിമ്പ്യന്‍ മയൂഖ ജോണി. സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മയൂഖ ജോണി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 28നാണ് സു​ഹൃ​ത്ത് ലൈംഗിക പീ​ഡനത്തിനിരയായെന്ന് വെ​ളി​പ്പെ​ടു​ത്തി ഒളിമ്പ്യന്‍
മ​യൂ​ഖ ജോ​ണി രംഗത്തു വന്നത്. 2016 ജൂ​ലൈ 9തി​നാ​ണ് ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​യ​ല്‍​പ​ക്ക​ത്തെ വി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ ചു​ങ്ക​ത്ത് ജോ​ണ്‍സ​ണ്‍ വീ​ട്ടി​ല്‍ ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ന​ഗ്​​ന​ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്​​തു.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി ഒരു മാസം പിന്നിട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. പീഡന കേസിലെ പ്രതി ജോണ്‍സനെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും മയൂഖ ജോണി മാധ്യമങ്ങളോട് പറഞ്ഞു. അ​വി​വാ​ഹി​ത​യാ​യ​തി​നാ​ല്‍ മാ​ന​ഹാ​നി ഭ​യ​ന്ന് അ​ന്ന് പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ല്ല. എ​ന്നാ​ല്‍, അ​യാ​ള്‍ ന​ഗ്​​ന​ വി​ഡി​യോ കാ​ണി​ച്ച്‌​ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും ഫോ​ണി​ലൂ​ടെ ശ​ല്യ​വും തു​ട​ര്‍​ന്നു. 2018ല്‍ ​പെ​ണ്‍​കു​ട്ടി വി​വാ​ഹി​ത​യാ​യ ശേ​ഷ​വും ഇ​താ​യി​രു​ന്നു അ​വ​സ്ഥ.

തു​ട​ര്‍​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും മ​യൂ​ഖ​ക്ക​റി​യു​മെ​ന്നും തെ​ളി​വു​ക​ളു​ണ്ടെ​ന്നും പെ​ണ്‍​കു​ട്ടി പ്ര​തി​യോ​ട്​ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന്​ 2018ല്‍ ​ഇ​ട​പ്പ​ള്ളി​യി​ലെ ഗ്രാ​ന്‍​ഡ്​​ മാ​ളി​ല്‍ ത​ന്നെ​യും ത​ട​ഞ്ഞു​നി​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി മ​യൂ​ഖ പ​റ​ഞ്ഞു. 2020ല്‍ ​പ്ര​തി ഇ​ര​യു​ടെ താ​മ​സ​സ്ഥ​ല​ത്ത് ഗു​ണ്ട​ക​ളെ വി​ട്ട്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി.  തു​ട​ര്‍​ന്ന്​ ഭ​ര്‍​ത്താ​വി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം 2021 മാ​ര്‍​ച്ചി​ല്‍ തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്.​പി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് പ​രാ​തി ന​ല്‍​കി. ചാ​ല​ക്കു​ടി മ​ജി​സ്‌​ട്രേ​റ്റ്​ മു​​മ്ബാ​കെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ക്ക​ത്തി​ല്‍ പി​ന്തു​ണ ന​ല്‍​കി​യി​രു​ന്ന പൊ​ലീ​സ് പി​ന്നീ​ട് ഇ​ര​യെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യെ​ന്ന്​ മ​യൂ​ഖ പ​റ​ഞ്ഞു. വ​നി​ത ക​മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍ പ്ര​തി​ക്കു​വേ​ണ്ടി ഇ​ട​പെ​ട്ട​താ​യി വി​വ​രം ല​ഭി​ച്ചു. കേ​സെ​ടു​ക്ക​രു​തെ​ന്ന് പൊ​ലീ​സി​ന് അ​വ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന​താ​യും മ​യൂ​ഖ പ​റ​യു​ന്നു. പ്ര​തി​ക്കു​വേ​ണ്ടി ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ ഒ​രു​മ​ന്ത്രി​യും ഇ​ട​പെ​ട്ടി​രു​ന്നു. ഒ​രു ബി​ഷ​പ്പിന്‍റെ​യും പ്രാ​ദേ​ശി​ക രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യു​ള്ള പ്ര​തി സ്വ​ത​ന്ത്ര​നാ​യി ന​ട​ക്കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​റ്റേ​ന്നു​ത​ന്നെ സി.​ഐ ത​ന്‍റെ മൊ​ഴി​യെ​ടു​ത്തു. എ​ന്നാ​ല്‍, തെ​ളി​വി​ല്ലാ​ത്ത​തി​നാ​ല്‍ കേ​സെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പി​ന്നീ​ട​റി​യി​ച്ചു. പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഉ​ട​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും മ​യൂ​ഖ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. വെളിപ്പെടുത്തലിന് പിന്നാലെ മൂ​രി​യാ​ട് എം​പ​റ​ര്‍ ഓ​ഫ് ഇ​മ്മാ​നു​വ​ല്‍ പ്ര​സ്ഥാ​ന​ത്തി​ന്‍റെ മു​ന്‍ ട്ര​സ്​​റ്റി സാ​ബു​വിന്‍റെ പ​രാ​തി​യി​ല്‍ മ​യൂ​ഖ ഉ​ള്‍​പ്പെ​ടെ 10 പേ​ര്‍​ക്കെ​തി​രെ ആ​ളൂ​ര്‍ പൊ​ലീ​സ് അ​പ​കീ​ര്‍​ത്തി​ക്കേ​സ് രജിസ്റ്റര്‍ ചെയ്തു. പീ​ഡ​നക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ല്‍ താ​ന്‍ ഭീ​ഷ​ണി നോ​ട്ടീ​സ്​ കൊ​ണ്ടു​പോ​യി​ട്ടു എ​ന്ന് മ​യൂ​ഖ ജോ​ണി ആ​രോ​പി​ച്ച​താ​യും ഇ​ത് അ​പ​കീ​ര്‍​ത്തി​ക​ര​മാ​ണെ​ന്നും സാ​ബു പ​രാ​തി​യി​ല്‍ പ​റ​ഞ്ഞിരുന്നു.

ഇതിനിടെ, പരാതി ഉന്നയിച്ച മയൂഖ ജോണിക്ക് വധഭീഷണി ഉണ്ടായി. സുഹൃത്തിനെ പീഡിപ്പിച്ചെന്ന കേസുമായി മുന്നോട്ടു പോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്തില്‍ ഭീഷണിപ്പെടുത്തിയത്. സുഹൃത്തിനുണ്ടായ അനുഭവം മയൂഖ ജോണിക്കും ഉണ്ടാകും എന്ന തരത്തിലെ പരാമര്‍ശവും കത്തിലുണ്ടായിരുന്നു. മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. മ​യൂ​ഖ​യു​ടെ​യും സു​ഹൃ​ത്തി​ന്‍റെ​യും പ​രാ​തി​ക​ളി​ല്‍ നേ​ര​ത്തേ ര​ണ്ടു കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​രു​ന്നു. മൂ​ന്നു കേ​സു​ക​ളും ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​ട്ടു​മു​ണ്ട്. മൂ​ന്ന് കേ​സു​ക​ളും ചേ​ര്‍​ത്താ​കും ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ക.