മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.ഭരണവിരുദ്ധ വികാരം തോൽ‌വിയിൽ ആഞ്ഞടിച്ചുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു.

ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല. പത്തനംതിട്ടയിൽ മുപ്പതിനായിരത്തിലധികം ഉറച്ച പാർട്ടി വോട്ടുകൾ ചോ
ർന്നു. തോമസ് ഐസക്കിനെതിരെ ജില്ലാ നേതൃത്വത്തിലെ ചില മുതിർന്ന നേതാക്കൾ പ്രവർത്തിച്ചുവെന്നും തോൽ‌വിയിൽ അന്വേഷണം വേണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയര്‍ന്നു.

മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് പോലും ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണ്. പാർട്ടി കത്ത് കൊടുത്തിട്ട് പോലും ഒരു കാര്യവും നടക്കുന്നില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു.