kerala

20250 കോടി തട്ടിച്ച് ഗൾഫിൽ നിന്നും മുങ്ങിയ പാവം സഹോദരന്മാരെ തൊടാതെ മാധ്യമങ്ങൾ, അധോലോകമായ ബി.ആർ ഷെട്ടിയും, പ്രശാന്ത് മാങ്ങാടും, പ്രമോദ് മാങ്ങാടും എന്നു പറയുമ്പോഴാണ്‌ പൂർണ്ണത വരിക

അഡ്വ . വിൻസ് മാത്യു
20250 കോടിയുടെ ബാങ്ക് ലോൺ തട്ടിപ്പും 14 രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന എൻ.എം.സി എന്ന ആശുപത്രി വ്യവസായത്തിന്റെ വൻ തകർച്ചയും കേരളത്തിൽ ചർച്ചയാകുന്നത് ഏറെ നാളായി.ഇതിനു 2 കാരണങ്ങളാണുള്ളത് അറബ് നാട്ടിലേ ഏറ്റവും വലിയ ആശുപത്രി ബിസിനസ് ഗ്രൂപ്പായ ഇവിടെ ജോലി ചെയ്യുന്ന 20000ത്തോളം പേരിൽ ഭൂരിഭാഗവു മലയാളി പ്രവാസികളാണ്‌. രണ്ടാമത്തേ കാരണം ഈ പടു കൂറ്റൻ ബിസിനസിന്റെ തലപ്പത്ത് ബി.ആർ ഷെട്ടി എന്ന ഇന്ത്യൻ വ്യവസായിയും ഇതിന്റെ ഭരണ ചുമതല ഉണ്ടായിരുന്ന സി.ഇ ഒ പ്രശാന്ത് മാങ്ങാട് എന്ന പാലക്കാട് നെന്മാറക്കാരനും ആയിരുന്നു

പ്രശാന്ത് മാങ്ങാട് സ്ഥാപനത്തിന്റെ തലപത്ത് എത്തിയപ്പോൾ ആയിരുന്നു ഗൾഫ് നാടിനെ തന്നെ ഞടുക്കിയ വൻ ബാങ്ക് ലോൺ ക്രമക്കേട് നടന്നത്. പുറത്ത് വരുന്നത് 6.6 ബില്യൺ ഡോളറിന്റെ ബാങ്ക് ലോണുകളാണ്‌. അതായത് അര ലക്ഷം കോടി ഇന്ത്യൻ രൂപയോളം.

prasanth-manghat

ഇതിൽ 2.7 ബില്യൺ അതായത് 20250 കോടി രൂപയോളം തിരിമറി നടന്നതായി ഇതുവരെ കണ്ടെത്തിയിട്ടും ഉണ്ട്. ഇപ്പോൾ ഷെട്ടിയും പ്രശാന്തും യു.എ.ഇ വിട്ട് ഇന്ത്യയിൽ ഒരർഥത്തിൽ പറഞ്ഞാൽ ഒളിവിൽ കഴിയുന്നു. കാരണം യു.എ.ഇയിൽ ഇവർക്കെതിരെ കേസുണ്ട്. അവിടുത്തേ സെൻ ട്രൽ ബാങ്ക് അടക്കം ഉള്ളവരാണ്‌ പരാതിക്കാർ

മാധ്യമങ്ങളുടെ രാഷ്ട്രീയവും  കൂലിക്കെഴുത്തും 

യു.എ.ഇ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ അവാർഡ് നല്കി ആദരിച്ച രാജ്യമാണ്‌. ഇന്നത്തേ കേരളത്തിന്റെ നേട്ടങ്ങൾക്ക് പിന്നിൽ യു.എ.ഇയുടെ പണം ഉണ്ട്. അനേക ലക്ഷം മലയാളി കുടുംബങ്ങളുടെ അത്താണിയും ശരണവും വരുമാനവുമാണ്‌ ആ രാജ്യം. അതിനാൽ തന്നെ അവിടെ നടന്നതിന്റെ കൃത്യമായി വിലയിരുത്താൻ മാധ്യമങ്ങൾക്ക് സാധിക്കണം

ബി.ആർ ഷെട്ടി എം.എം.സി ആശുപത്രിയുടെ തലപ്പത്ത് ഉള്ളയാളാണ്‌. ക്രമക്കേട് നടന്ന യു.എ.ഇ എക്സ്ചേഞ്ചിന്റെ തലപ്പത്ത് ഇരുന്ന ആളും ആണ്‌. ഇതിന്റെ 2ന്റേയും ഭരണ തലപ്പത്ത് ഇരുന്നത് 2 പാലക്കാടൻ സഹോരന്മാരായിരുന്നു. പാലക്കാട് നെന്മാറയിലുള്ള പ്രശാന്ത് മാങ്ങാട്ടും, പ്രമോദ് മാങ്ങാട്ടും. അറബ് നാട്ടിലേ ഏറ്റവും വലിയ ലോൺ കുംഭകോണവും യു.എ.ഇ എക്സ്ചേഞ്ചിന്റെ തകർച്ചയും കേരളത്തിൽ ഏഷ്യാനെറ്റും, മനോരമയും, അടക്കം ചർച്ച ചെയ്തിരുന്നു.

jayasankar

അഡ്വ. ജയശങ്കർ ഇതിനേകുറിച്ച് ഓൺലൈനിൽ വീഡിയോ ഇറക്കി. എല്ലാത്തിലും ഒരു ഭാഗം മാത്രം. ഡോ.ബി.ആർ ഷെട്ടിയുടെ പേരു മാത്രം. ബി.ആർ.ഷെട്ടി 3 പതിറ്റാണ്ട് മുമ്പ് യു.എ.ഇ എക്സ്ചേഞ്ച് ചതിച്ച് വാങ്ങിയ പഴയ ചരിത്രം ആണിവരെല്ലാം പറയുന്നത്. അതായത് പുതിയ അപ്ഡേറ്റുകൾ അല്ല അവർ നല്കുന്നത്. 30 കൊല്ലം മുമ്പ് നടന്ന ഷെട്ടിയുടെ ക്രൂരതകലും ചതിയും ആണ്‌.ഇന്നത്തേ അറബ് നാട്ടിലേ ഏറ്റവും വലിയ തട്ടിപ്പ് റിപോർട്ട് ചെയ്യുന്നതിൽ 30 കൊല്ലം പുറകിൽ നിന്നാണ്‌ ഏഷ്യാനെറ്റും മറ്റും .

അറയ്ക്കൽ ജോയിയെ ചതിച്ചുവീഴ്ത്തിയതിനു പന്നിൽ മലയാളികളും, ഞെട്ടിക്കുന്ന റിപ്പോർട്ട്

യുഎഇ പ്രവാസികളെ പെരുവഴിയിലാക്കി മാങ്ങാട്ട് സഹോദരന്മാര്‍ മുങ്ങി

യുഎഇയെ 20250 കോടി പറ്റിച്ച് മലയാളി, പാലക്കാട് കാരൻ പ്രശാന്ത് മാങ്ങാട്ട് പ്രതി

യുഎഇ എക്സ്ചേഞ്ച് മലയാളി തകർത്തു, 10000 പേരുടെ ജോലി കളഞ്ഞു, സ്ഥാപനം കരിമ്പട്ടികയിൽ- പ്രമോദ് മാങ്ങാട് ഒളിവിൽ promoth manghat

കൂലിക്കാരായി ഗൾഫിൽ പോയി കോടീശ്വരന്മാരാകുന്നവർക്ക് പിന്നിൽ, പ്രശാന്ത് മാങ്ങാട്ട് കോടീശ്വരനായത്

എൻ.എം.സിയുടെ ഒരു വിഭാഗം അടച്ചു പൂട്ടി, ഗൾഫിലെ ഏറ്റവും വലിയ ആശുപത്രിയുടെ തകർച്ചക്ക് പിന്നിൽ മലയാളികളും

എന്നാൽ എല്ലായിടത്തും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഷെട്ടിയുടെ സാമ്രാജ്യം തകർത്ത പാലക്കാടൻ സഹോദരന്മാരായ പ്രശാന്ത് മാങ്ങാടിന്റെയും , പ്രമോദ് മാങ്ങാടിന്റെയും പേർ ഏഷ്യാനെറ്റും മനോരമയും , ജയ ശങ്കറും അടക്കം വിഴുങ്ങുകയായിരുന്നു. കാരണം ഇതാണ്‌ ..ഈ തട്ടിപ്പ് കേസിൽ പ്രതിയായ ഡോ ബി.ആർ.ഷെട്ടി മുൻ ബിജെപി നേതാവായിരുന്നു. കടുത്ത ബി.ജെ.പി അനുഭാവിയാണിപ്പോഴും. അതിനാൽ തന്നെ ഷെട്ടിക്കെതിരെ മാത്രം നീങ്ങിയാൽ കേരളത്തിൽ നല്ല മാർകറ്റ് ലഭിക്കും .വായനക്കാരെയും കിട്ടും. ബിജെപി വിരുദ്ധർ ആയ മഹാ ഭൂരിപക്ഷവും അത് കേൾക്കും. അതായത് അവർക്ക് ആവശ്യം സത്യത്തേ പുറത്ത് എത്തിക്കുന്നതിൽ ഉപരി കൂടുതൽ ബ്യൂവേഴ്സും, ജനത്തേ ഹരം കൊള്ളിക്കലും മാത്രം.

യു.എ.ഇയിലെ ബാങ്ക് ലോൺ കുംഭകോണം കേന്ദ്ര സർക്കാരും ബി.ജെ.പിയും ഒക്കെയായി ബന്ധിപ്പിക്കാം എന്നും ഈ മാധ്യമ നീക്കത്തിനു പിന്നിൽ ഉണ്ട്. ഷെട്ടി ചെയ്തത് തെറ്റു തന്നെ. എന്നാൽ മലയാളികളായ പ്രശാന്ത് മാങ്ങാടും പ്രമോദ് മാങ്ങാടും ചെയ്തതും തെറ്റാണെന്ന് പറയാനും എഴുതാനും മാധ്യമങ്ങളായ ഏഷ്യാനെറ്റിനും മനോരമയ്ക്കും, വിമർശകൻ അഡ്വ ജയ ശങ്കറിനും മടിയാണ്‌. നോക്കുക..ദുബൈയിലെ ഒരേ കേസിലെ കൂട്ടു പ്രതികളാണ്‌ ഷെട്ടിയും മലയാളി സഹോദരന്മാരും. എന്നിട്ട് കേസിലെ മറ്റ് പ്രതികളേ മാറ്റി നിർത്തി ഡോ ബി.ആർ ഷെട്ടിയെ മാത്രം അധോലോകമായി മലയാളത്തിൽ അവതരിപ്പിക്കുന്നതിനു പിന്നിലെ നീക്കത്തിൽ ഗൂഢാലോചന ഉണ്ട്. തെറ്റുകാരായ എല്ലാ പ്രതികളേയും ജന മധ്യത്തിലും പ്രവാസികൾക്കിടയിലും തുറന്ന് കാട്ടണം

പ്രമോദ് മാങ്ങാടും പ്രശാന്ത് മാങ്ങാടും pramod manghat and prasanth manghat 

prasanth manghat and pramod manghat relation with pinarayi vijayan

എന്തൊകൊണ്ട് ഇവരെ തൊടാതെ ഏഷ്യാനെറ്റും മറ്റും കേസിലെ കൂട്ടു പ്രതിയായ ഷെട്ടിയെ മാത്രം തുറന്ന് കാട്ടുന്നു. കാരണം പ്രമോദ് മാങ്ങാടും പ്രശാന്ത് മാങ്ങാടും സി.പി.എം അണികൾ എന്നു തന്നെ പറയാം. പിണറായി വിജയന്റെ അടുത്ത ആളുകളാണ്‌. മുഖ്യമന്ത്രിയുമായുള്ള അനവധി കൂടി കാഴ്ച്ചകളും ഇവർ നടത്തിയിട്ടുണ്ട്. ചിത്രങ്ങളും ഉണ്ട്. കൊറോണ സമയത്തേ ആദ്യ പത്ര സമ്മേളനത്തിൽ പോലും പിണറായി വിജയൻ ഈ 2 സഹോദരന്മാരുടെ പേരുകൾ വാഴ്ത്തി പാടി പറഞ്ഞിരുന്നു. പാലക്കാട് 500 കോടിയോളം ചിലവാക്കിയാണ്‌ ഈ സഹോദരന്മാർ ആശുപത്രി ഉണ്ടാക്കിയത്. ഈ സ്ഥാപനത്തിന്റെ ഏടുകളിലും പിണറായിയുടെ ഇടപെടലും ചിത്രങ്ങളും പതിഞ്ഞ് കിടക്കുന്നു .പട്ടിണി നിറഞ്ഞ യൗവന കാലം പോലും ഉണ്ടായിരുന്ന ഈ സഹോദരന്മാർ എങ്ങിനെ പെട്ടെന്ന് സഹസ്ര കോടീശ്വരന്മാരായി എന്നറിയണം എങ്കിൽ അറബ് നാട്ടിലെ ബാങ്ക് ലോൺ കുംഭ കോണത്തിന്റെ സത്യങ്ങൾ പുറത്ത് വരണം.

എന്തായാലും യു.എ.ഇയിലെ 2 കോർപ്പറേറ്റ് സ്ഥാപനങ്ങൾ തകർന്നതിന്റെ ഒന്നാം കാരനക്കാരെ മലയാള മാധ്യമങ്ങൾ മറന്നത് നീതിയല്ല. മാങ്ങാട് സഹോദരന്മാർ പ്രമോഷൻ പണവും , പരസ്യവും നല്കാത്ത മലയാളത്തിലെ മുൻ നിര ചാനലുകൾ ഇല്ല. എല്ലാ ചാനലിന്റെയും യു.ടു.ബിൽ ഇപ്പോഴും ഇത് കാണാം. കൈരളി ചാനൽ അടക്കം ഇതിൽ ഉണ്ട്. അറബ് നാട്ടിലെ ഏറ്റവും വലിയ ബാങ്ക് കുംഭകോണം കേരളത്തിൽ പ്രധാന കാരനക്കാരെ മാറ്റി നിർത്തി ഷെട്ടിയുടെ തലയിൽ ഇടുകയാണ്‌ ചെയ്യുന്നത്. സത്യങ്ങൾ ഇങ്ങിനെ ആയിരിക്കെ ഒന്നു കൂടി പറയാം. വാർത്തകൾ വളച്ചൊടിക്കുന്നത് പോലെ തന്നെ ഭീകരമാണ്‌ അറിഞ്ഞ വസ്തുതകൾ ജനങ്ങളിൽ എത്തിക്കാതിരിക്കുന്നതും.

പെട്ടെന്ന് കോർപ്പറേറ്റുകൾ ആയി വളർന്ന സഹോദരന്മാർ ഇപ്പോഴും തങ്ങളുടെ ചെയ്തികൾ ഒളിപ്പിക്കാൻ മാധ്യമങ്ങൾക്ക് പണം പമ്പ് ചെയ്യുന്നു എന്ന വിമർശനത്തേ എങ്ങിനെ തള്ളി കളയാനാകും. മാധ്യമങ്ങൾക്ക് ഇന്ന് എല്ലാം മാർകറ്റാണ്‌. അവർ എന്തും മാർകറ്റ് ചെയ്ത് വിറ്റ് പണം ആക്കി മാറ്റുന്ന കാലമാണ്‌

Karma News Editorial

Recent Posts

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

34 mins ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

1 hour ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

2 hours ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

2 hours ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

3 hours ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

3 hours ago