എൻ.എം.സിയുടെ ഒരു വിഭാഗം അടച്ചു പൂട്ടി, ഗൾഫിലെ ഏറ്റവും വലിയ ആശുപത്രിയുടെ തകർച്ചക്ക് പിന്നിൽ മലയാളികളും

Prashant Mangatt

പാലക്കാട് സഹോദരങ്ങളായ പ്രശാന്ത് മാങ്ങാട്ടും പ്രമോദു മാങ്ങാട്ടും യുഎഇയിൽ നടത്തിയ ചതികൾ ഓരോ ദിനവും പുറത്തുവരികയാണ്. അതിന്റെ പരിണിത ഫലം അനുഭവിക്കുന്നത് പ്രവാസികളായ മലയാളികളാണ്. അറബ് നാട്ടിലെ ദുബായിലെ ഏറ്റവും വലിയ ആശുപത്രിയായ എൻ.എം.സിയുടെ ഒരു വിഭാഗം അടച്ചു പൂട്ടി. 300 ഓളം ആളുകൾക്ക് ഇതിനോടകം തന്നെ ജോലി പോയി. 20250 കോടി രൂപയുടെ ലോൺ തട്ടിപ്പാണ്‌ പ്രശാന്ത് മാങ്ങാട്ട് ഭരണ ചുമതലയിൽ ഇരുന്നപ്പോൾ ആശുപത്രിയിൽ നടത്തിയത്. മെഡിക്കൽ ഉപകരണങ്ങളുടെയും വ്യക്തിഗത പരിചരണ ബ്രാൻഡുകളുടെയും വിതരണം കൈകാര്യം ചെയ്യുന്ന ഡിവിഷനായ എൻ‌എം‌സി ട്രേഡിംഗിലെ മുന്നൂറിലധികം സ്റ്റാഫ് അംഗങ്ങളെ പിരിച്ചുവിട്ടപ്പോൾ മറ്റ് 20000ത്തോളം പ്രവാസി ജീവനക്കാരും വലിയ ആശങ്കയിലായി.

എൻ.എം സി ആശുപത്രിയുടെ ആസ്തികൾ വില്ക്കാൻ ബാങ്കുകൾ തീരുമാനിച്ചിരിക്കുകയാണ്‌. ആസ്തികൾ വിറ്റ് പണം ബാങ്ക് കണ്ടെത്തുകയും അവശേഷിക്കുന്ന പണം മറ്റ് ബാധ്യതക്കാർക്ക് നല്കാനും ആണ്‌ പരിപാടി ഗ്രൂപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.ആശുപത്രിയുടെ സുപ്രധാന വിഭാഗത്തേ ബാധിക്കാത്തതായുള്ള എല്ലാ ആസ്തികളും വില്ക്കാൻ തീരുമാനിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. ഏപ്രിൽ 9 നാണ് യുകെ ഹൈക്കോടതിയുടെ നിർദേശപ്രകാരം എൻ‌എം‌സിയെ ഭരണത്തിൻ കീഴിലാക്കിയത്.  പ്രവാസികളായ ധാരാളം പാവപ്പെട്ടവരുടെ ഉപജീവനമാർ​​​ഗ്​ഗം ഇല്ലാതാകുമെന്ന കാര്യം ഉറപ്പ്

അറയ്ക്കൽ ജോയിയെ ചതിച്ചുവീഴ്ത്തിയതിനു പന്നിൽ മലയാളികളും, ഞെട്ടിക്കുന്ന റിപ്പോർട്ട്

യുഎഇ പ്രവാസികളെ പെരുവഴിയിലാക്കി മാങ്ങാട്ട് സഹോദരന്മാര്‍ മുങ്ങി

യുഎഇയെ 20250 കോടി പറ്റിച്ച് മലയാളി, പാലക്കാട് കാരൻ പ്രശാന്ത് മാങ്ങാട്ട് പ്രതി

യുഎഇ എക്സ്ചേഞ്ച് മലയാളി തകർത്തു, 10000 പേരുടെ ജോലി കളഞ്ഞു, സ്ഥാപനം കരിമ്പട്ടികയിൽ- പ്രമോദ് മാങ്ങാട് ഒളിവിൽ promoth manghat

കൂലിക്കാരായി ഗൾഫിൽ പോയി കോടീശ്വരന്മാരാകുന്നവർക്ക് പിന്നിൽ, പ്രശാന്ത് മാങ്ങാട്ട് കോടീശ്വരനായത്