കൂലിക്കാരായി ഗൾഫിൽ പോയി കോടീശ്വരന്മാരാകുന്നവർക്ക് പിന്നിൽ, പ്രശാന്ത് മാങ്ങാട്ട് കോടീശ്വരനായത്

Prasanth Manghat X'ceo NMC HEALTH 2

ഗൾഫിൽ മലയാളികൾക്കും ഇന്ത്യക്കാർക്കും ഏറെ അപമാനമാവുകയാണ്‌ യു.എ.ഇയിലെ ബാങ്കുകളിൽ മലയാളികൾ കൂടി ഉൾപെട്ട് നടത്തിയ തട്ടിപ്പ്. ഏതാണ്ട് 20250 കോടി രൂപയുടെ ബാങ്ക് ലോൺ തിരിമറി നടത്തിയ കേസിൽ പാലക്കാട് കാരൻ പ്രശാന്ത് മാങ്ങാട്ടാണ്‌ ഇതിലെ മുഖ്യ സൂത്രധാരൻ എന്ന് വിധത്തിൽ അറബ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു കഴിഞ്ഞു.

യു.എ. ഇയിലെ ഏറ്റവും വലിയ ആശുപത്രിയായ എൻ.എം.സി മെഡിക്കൽ ഗ്രൂപ്പിനായിട്ട് ലോൺ എടുത്ത് തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ വിവരങ്ങളാണ്‌ ഇപ്പോൾ പുറത്ത് വരുന്നത്. ബാങ്ക് ലോൺ തട്ടിപ്പ് നടന്ന സമയത്തെല്ലാം പാലക്കാട് കാരൻ പ്രശാന്ത് മാങ്ങാട്ട് ആയിരുന്നു ഇതിന്റെ സി.ഇ.ഒയും മുഖ്യ ഭരണാധികാരിയും. എല്ലാ ഭരണ ചുമതലകളും ബാങ്കിങ്ങ് ഇടപാടും നടത്തിയത് പ്രശാന്ത് മാങ്ങാട്ടിന്റെ നേതൃത്വത്തിൽ ആയിരുന്നു.

ഇപ്പോൾ യു.എ ഇയിലെ ബാങ്കുകളുടെ റിപോർട്ട് പ്രകാരം 2.7 ബില്യൺ അമേരിക്കൻ ഡോളറിനു തുല്യമായ ലോൺ ബാങ്കുകളിൽ നിന്ന് എടുത്തത് എൻ .എം സി ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് അറിയാതെയും , രേഖകളിലും രജിസ്റ്ററിലും രേഖപ്പെടുത്താതെയുമാണ്‌.

Prasanth Manghat with Pinarayi Vijayan

ഈ തുക മുഴുവൻ ചിലവിട്ടതാകട്ടേ ചില ക്ളിനിക്കുകളും, സ്ഥാപനങ്ങളും വാങ്ങി കൂട്ടാനും. ചെറിയ വിലയുള്ള സ്ഥാപനങ്ങൾ വിപണി മൂല്യത്തിന്റെ 3ഉം 4ഉം ഇരട്ടി വിലക്ക് വാങ്ങി കൂട്ടി തട്ടിപ്പ് നടത്തി. ഇതെല്ലാം ചെയ്തത് പ്രശാന്ത് മാങ്ങാട്ട് എന്ന പാലക്കാട് കാരന്റെ നേതൃത്വത്തിൽ ആയിരുന്നു. ഇപ്പോൾ 2.7 ബില്യൺ ഡോളറിന്റെ തിരിമറിയാണ്‌ പ്രശാന്ത് മാങ്ങാട്ടിനെതിരെ ഉയരുന്ന കേസ്.

പാലക്കാട്ട് നെന്മാറക്ക് സമീപം പട്ടിണിയും ദാരിദ്ര്യവും അറിഞ്ഞ് വളർന്ന ജീവിതമായിരുന്നു പ്രശാന്ത് മാങ്ങാട്ടിന്റേത്. ഗൾഫിൽ കൂലി ജോലിക്കെത്തി പിന്നെ ബി.ആർ ഷെട്ടിയുടെ വലം കൈയ്യായി മാറി. പിന്നെ കോർപ്പറേറ്റായി മാറി. വളർന്ന് വളർന്ന് വലുതായപ്പോൾ ഒരു ഇന്റർവ്യൂവിൽ ഇയാളുടെ ഭാര്യ തന്നെ പറയുന്നത് ലോകത്തേ വലിയ കോർപ്പറേറ്റ് എന്ന്. എങ്ങിനെ ഇതിനെല്ലാം സാധിച്ചു. ആയിരക്കണക്കിനു കോടികൾ അനധികൃതം എന്നു തന്നെ പറയാം..ഇവരെ പോലുള്ളവരുടെ കൈകളിൽ എത്തുന്നത് ഇങ്ങിനെ ഒക്കെയാണ്‌ എന്ന് പറഞ്ഞാൽ ആർക്ക് നിഷേധിക്കാൻ ആകും. ജോലി ചെയ്യാൻ പോകുന്ന രാജ്യത്തേയും ബാങ്കുകളേയും പറ്റിക്കുക, ചതിക്കുക!. ഒരുപാട് മലയാളികളുടെ ചതി ഏറ്റു വാങ്ങിയ രാജ്യമാണ്‌ യു.എ.ഇയും അവിടുത്തേ ബാങ്കിങ്ങ് മേഖലയും. ഇത് അതിൽ ഒന്ന് മാത്രമാണ്‌. ചില മലയാളികൾ അത്യാർത്തി മൂലം ഇന്ത്യക്കാർക്കും ലോക മലയാളികൾക്കും പ്രവാസികൾക്കും ഇത്തരത്തിൽ വരുത്തുന്ന നാണക്കേടും മാനക്കേടും അറിയുക

എൻ.എം.സിയുടെ ഒരു വിഭാഗം അടച്ചു പൂട്ടി, ഗൾഫിലെ ഏറ്റവും വലിയ ആശുപത്രിയുടെ തകർച്ചക്ക് പിന്നിൽ മലയാളികളും

എൻ.എം.സിയുടെ ഒരു വിഭാഗം അടച്ചു പൂട്ടി, ഗൾഫിലെ ഏറ്റവും വലിയ ആശുപത്രിയുടെ തകർച്ചക്ക് പിന്നിൽ മലയാളികളും

എൻ.എം.സിയുടെ ഒരു വിഭാഗം അടച്ചു പൂട്ടി, ഗൾഫിലെ ഏറ്റവും വലിയ ആശുപത്രിയുടെ തകർച്ചക്ക് പിന്നിൽ മലയാളികളും

യുഎഇയെ 20250 കോടി പറ്റിച്ച് മലയാളി, പാലക്കാട് കാരൻ പ്രശാന്ത് മാങ്ങാട്ട് പ്രതി

യുഎഇ എക്സ്ചേഞ്ച് മലയാളി തകർത്തു, 10000 പേരുടെ ജോലി കളഞ്ഞു, സ്ഥാപനം കരിമ്പട്ടികയിൽ- പ്രമോദ് മാങ്ങാട് ഒളിവിൽ promoth manghat