അഞ്ച് വർഷമായി ഉപദ്രവിക്കുന്നു, എന്റെ മകളെയും വെറുതെ വിടുന്നില്ല- പ്രവീണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. സിനിമകളിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി പ്രവീണ മാറിയിട്ട് നാളുകളായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരാധകനെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് താനും കുടുംബവും നേരിടുന്ന വലിയൊരു പ്രതിസന്ധിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രവീണ. 23 വയസായ തമിഴ് പയ്യനാണ് ഉപദ്രവിക്കുന്നത്. ആദ്യം തന്നെ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ മകളെയും വെറുതെ വിടുന്നില്ലെന്ന് പ്രവീണ പറയുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി ഒരാൾ എന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപദ്രവിക്കുകയാണ്. 23 വയസ്സുള്ള തമിഴ് പയ്യനാണ്. ഡൽഹിയിലാണ് താമസം. ഞാൻ അവന് അമ്മയെപ്പോലെയാണ് എന്നാണ് അവൻ പറയുന്നത്. ഞാൻ അവനെ എപ്പോഴും ഫോണിൽ വിളിക്കണം, സംസാരിക്കണം. അവനൊരു സാഡിസ്റ്റാണ്. അവൻ സ്നേഹിക്കുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവം. അവന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നു. അവർ തങ്ങളുടെ മകൻ തെറ്റു ചെയ്യുന്നുവെന്ന് വിശ്വസിക്കാൻ തയ്യാറല്ല.’സീരിയലിൽ നിന്നു പല ഭാവങ്ങൾ സ്ക്രീൻ ഷോട്ടെടുത്ത് അതിനു ചേരുന്ന ശരീരങ്ങൾ ചേർത്തു പ്രചരിപ്പിച്ചു. ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചു. ആദ്യം കണ്ടപ്പോൾ എനിക്കു വിഷമം തോന്നി. ഒരുപാടു ശ്രമത്തിനൊടുവിൽ അവൻ പിടിക്കപ്പെട്ടു. കുറച്ചു നാൾ ജയിലിൽ കിടന്നു. ശേഷം ഡൽഹിയിലേക്ക് പോയി’,

വീണ്ടും ഇതു തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ വീട്ടിലെ മറ്റു കുടുംബാംഗങ്ങളുടെയും പേരും ഫോട്ടോയും വച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക എന്നിങ്ങനെ ഒരുപാടു ദ്രോഹം ചെയ്യുന്നുണ്ട്. എങ്ങിനെയാണു ഇതിൽനിന്ന് രക്ഷപ്പെടുകയെന്ന് ഇപ്പോഴും അറിയില്ല’, പ്രവീണ പറഞ്ഞു. മുൻപും പ്രവീണ ഇയാളുടെ ശല്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. വെറുതെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കാൻ കഴിയാത്ത വിധത്തിലുള്ള ശല്യം ആണ്.

നിരവധി പുരസ്‌കാരങ്ങളും അവർ സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരത്തിനും പ്രവീണ അര്ഹയായിരുന്നു. പ്രവീണയെ തേടി പുരസ്‌കാരങ്ങൾ എത്തിയിരുന്നത് 1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്‌നി സാക്ഷി, 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ്. പ്രവീണയുടെ ഭർത്താവ് നാഷണൽ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ്. മകൾ ഗൗരി.