രാഹുൽ പ്രധാനമന്ത്രി, നിധീഷ് കുമാർ ഉപ പ്രധാനമന്ത്രി? ഭരണം പിടിക്കാൻ ഇന്ത്യാ സഖ്യത്തിന്റെ നീക്കം

ഭരണം പിടിക്കാൻ ഇന്ത്യാ സഖ്യത്തിന്റെ നീക്കം. രാഹുൽ പ്രധാനമന്ത്രിയും നിധീഷ് കുമാറിനെ ഉപ പ്രധാനമന്ത്രിയും ആക്കാൻ തീരുമാനം. ബിജെപി പക്ഷത്തേക്ക് അടുത്ത് നില്ക്കുന്ന നിതീഷ് കുമാർ മണിക്കൂറുകൾക്ക് മുമ്പാണ്‌ പ്രധാനമന്ത്രിയേ കണ്ടത്. നിതീഷ് കുമാറിനെയും ബിജെപി ക്യാമ്പിൽ ഉള്ള ആന്ധ്രാ പ്രദേശ് നിയുക്ത മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും ഇൻഡിയ ആസഖ്യം വല വീശി കഴിഞ്ഞു. ചന്ദ്ര ബാബു നായിഡുവ് എൻ ഡി എ ഘടകത്തിൽ പെട്ടതാണ്‌. എന്നാൽ ച്ചന്ദ്രബാബു നായിഡു, നിതീഷ് മുമാർ എന്നിവർ പരമ്പരാഗതമായി ബിജെപി വിരുദ്ധം ആണെന്നതാണ്‌ ഇൻഡിയാ സഖ്യം കണക്കുകൂട്ടുന്നത്.എന്നാൽ നിതീഷ് വീഴുന്നില്ല എങ്കിൽ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദ്ദേശം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഉൾപ്പെടെ മുന്നോട്ടു വച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയുടെ കൺവീനർ സ്ഥാനമെങ്കിലും നൽകി അദ്ദേഹത്തെ കൂടെക്കൂട്ടാനാണ് ശ്രമം. എങ്ങിനെയും അധികാരം കൈകലാക്കാൻ തന്നെയാണ്‌ ഇപ്പോൾ നടക്കുന്ന കുരുക്ഷേത്ര യുദ്ധം.

നിതീഷ് കുമാറും ചന്ദ്ര നായിഡുവും എൻ ഡി എയിൽ നിന്നും പിൻ മാറിയാം നരേന്ദ്ര മോദിയുടെ നില പരുങ്ങലിൽ ആകും. ബിജെപിക്ക് മന്ത്രി സഭ ഉണ്ടാക്കാൻ തന്നെ ആകില്ല. അതിനുള്ള വൻ നീക്കവും കുതിര കച്ചവടവും വകുപ്പ് ലേലം വിളിയും തുറ്റങ്ങി. പ്രധാനമന്ത്രി പദം മുതൽ ഭാവി പ്രസിഡന്റ് പദം വരെ ഇപ്പോൾ ലേലത്തിനു വയ്ച്ചിരിക്കുകയാണ്‌ എന്നും വിവരങ്ങൾ വരുന്നു

ആവശ്യം എങ്കിൽ ഒന്നിലധികം ഉപപ്രധാനമന്ത്രിമാരേ നല്കാനും ഇൻഡിയാ സഖ്യം തയ്യാറാണ്‌. ചന്ദ്ര ബാബു നായിഡുവിനോടും നിതീഷ് കുമാറിനോടും ഇൻഡിയാ സഖ്യം ദൂതന്മാർ പറയുന്നത് മോദിയേക്കാൾ നല്ല ഓഫർ ഞങ്ങൾ തരാം എന്നും മോദിയുടെ കർക്കശ സ്വഭാവവും അടിമത്വവും ഇൻഡിയാ സഖ്യത്തിൽ ഇല്ലെന്നും ആണ്‌

കൂടാതെ ഇൻഡിയാ സഖ്യം മറ്റ് ചെറു കക്ഷികളേയും നോട്ടമിടുന്നു. ബിജെപി പാളത്തിൽ നിന്നും 20 പേരേ അടർത്തി എടുത്താൽ ഇൻഡിയാ സഖ്യത്തിനു ഭൂരിപക്ഷം തെളിയിക്കാം. നിതീഷ് കുമാർ എന്നും രാഷ്റ്റ്രീയ കുതിര കച്ചവടത്തിനു പേരുകേട്റ്റയാളാണ്‌

രാഹുൽ പ്രധാനമന്ത്രിയും ആഭ്യന്തിരം തൃണമൂലിനും നല്കാൻ ആലോചിക്കുന്നു. പ്രധാനമന്ത്രി പദം കോൺഗ്രസ് എടുക്കുമ്പോൾ ആഭ്യന്തിരം, പ്രതിരോധം, ധനകാര്യം, ഗതാഗതം എന്നിങ്ങനെയുള്ള വമ്പൻ വകുപ്പുകൾ സക്ഝ്യ കക്ഷികൾക്ക് നല്കും എന്നാണ്‌ ധാരണ.എന്ത് വിട്ടുവീഴ്ച്ചക്കും കോൺഗ്രസ് തയ്യാറാണ്‌. പ്രധാനമന്ത്രി പദം ലഭിച്ചാൽ മറ്റെല്ലാം വിട്ടുനല്കാനും തയ്യാറാണ്‌. മന്ത്രി സഭാ രൂപീകരനം ആണ്‌ ലക്ഷ്യം

അതേസമയം ചന്ദ്രബാബു നായിഡുവിനെയും നിതിഷ് കുമാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഫോണിൽ ബന്ധപ്പെട്ടുവെന്നും വാർത്തകൾ എത്തുന്നുണ്ട്. ആന്ധ്രയിലേ ചന്ദ്രബാബു നായിഡുവിന്റെ സത്യ പ്രതിഞ്ജക്ക് നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുകയാണ്‌.

അതേസമയം ചന്ദ്രബാബു നായിഡുവിനെയും നിതിഷ് കുമാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഫോണിൽ ബന്ധപ്പെട്ടുവെന്നും വാർത്തകൾ എത്തുന്നുണ്ട്. ആന്ധ്രയിലേ ചന്ദ്രബാബു നായിഡുവിന്റെ സത്യ പ്രതിഞ്ജക്ക് നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുകയാണ്‌. ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു. എൻസിപി നേതാവ് ശരദ് പവാറും സർക്കാർ രൂപീകരണത്തിന് ഇന്ത്യാ മുന്നണിക്കായി മറ്റു കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്. അദ്ദേഹം മുൻ സഹയാത്രികനും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി സമ്പർക്കത്തിലാണ്.

എന്നാൽ പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, മുന്നണിയിലെ പാർട്ടികളെ ചേർത്തുതന്നെ നിർത്താനും, പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങി. ഇൻഡിയാ സഖ്യത്തിൽ നിന്നും കൂടുതൽ ആളുകളേ എത്തിക്കാനും നീക്കം തുടങ്ങി. ഇക്കുറി പല പ്രധാന വകുപ്പുകളും ബിജെപി സഖ്യ കക്ഷികൾക്ക് നൽകേണ്ടിവരും