പിണറായി വിജയന്‍ നുണയന്‍, വര്‍ഗീയമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

കൊച്ചി. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ മറുപടി നല്‍കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന്‍ നുണയനാണെന്നും താന്‍ വര്‍ഗീയവാദി ആണെന്ന തരത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ താന്‍ അത്തരം പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് താന്‍ വര്‍ഗീയവാദി ആണെന്നാണ്. എന്നാല്‍ താന്‍ ഒരു സമുദായത്തെ പറ്റിയും പറഞ്ഞിട്ടില്ല. തീവ്രവാദികളോട് പിണറായി സര്‍ക്കാരിന് മൃദുസമീപനമാണ്. ഇടത് പക്ഷവും കോണ്‍ഗ്രസും ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയിട്ടില്ല.

ഹമാസ് കൂട്ടക്കൊലയില്‍ മൗനം പാലിക്കുന്നതിനെയാണ് ചോദ്യം ചെയ്തത്. തന്റെ പ്രതികരണത്തില്‍ ഒരു സമുദായത്തിന്റെ പേര് പറഞ്ഞട്ടില്ലെന്നും ഹമാസിനെ കേരളത്തിലെ ചടങ്ങില്‍ പങ്കെടുപ്പിച്ചതിനെയാണ് എതിര്‍ത്തതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.