പ്രവാചകനെതിരായ പരാമർശം, തനിക്കു വധഭീഷണിയുണ്ട്- നൂപുർ ശർമ

മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിനു പിന്നാലെ തനിക്കു വധഭീഷണിയുണ്ടെന്നു ബിജെപി മുൻവക്താവ് നൂപുർ ശർമ. തന്റെ മേൽവിലാസം പരസ്യപ്പെടുത്തരുതെന്നും തനിക്കും തന്റെ കുടുംബത്തിനു വധഭീഷണിയുണ്ടെന്നും നൂപുർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

നൂപുർ ശർമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. അതേസമയം പ്രവാചകനെതിരെ നടത്തിയ പരാമർശം വിവാദമായതോടെ പ്രസ്താവന നൂർ പിൻവലിച്ചിരുന്നു.

ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ മതവിശ്വാസത്തെ മുറിവേൽപിച്ചപ്പോൾ പരാമർശം നടത്തിയതാണെന്നുമാണ് നൂപൂർ ശർമയുടെ വിശദീകരണം. സംഭവത്തിൽ നുപൂർ ശർമ്മയെയും പാർട്ടി നേതാവ് നവീൻ ജിൻഡാലിനെയു പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു.

ഏതെങ്കിലും മതവിഭാഗങ്ങളെ അപമാനിച്ചെങ്കിൽ ശക്തമായി അപലപിക്കുന്നെന്ന് പറഞ്ഞ് ബിജെപി പ്രസ്താവനയിറക്കിയിരുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് തങ്ങളെന്നും മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്ന ആളുകളെയോ അത്തരം ആശയങ്ങളെയോ തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബിജെപി പ്രസ്താവനയിൽ പറയുന്നു.