അഭിനേത്രിയായി അറിയപ്പെടുന്നതാണ് കൂടുതൽ സന്തോഷം. കുടുംബവിളക്കിലെ വേദിക

മലയാളി മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്ക് എന്ന പരമ്പരയിലെ വില്ലത്തിയായി തിളങ്ങുകായണ് നടി. ആകാശഗംഗ രണ്ടിൽ യക്ഷിയായി തിളങ്ങിയ ശേഷമാണ് നടി പരമ്പരയിൽ അഭിനയിക്കാൻ എത്തുന്നത്. തമിഴ് ചിത്രങ്ങളിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ആകാശമിഠായി, മാമാങ്കം, 1971, അച്ചായൻസ്, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയയായി.

പത്തനംതിട്ട സ്വദേശിയായ ശരണ്യ ജനിച്ചതും വളർന്നതും ഒക്കെ ഗുജറാത്തിലായിരുന്നു. പ്രൊഫഷണൽ യോഗ്യത നഴ്‌സാണ്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രഫറായി പ്രവർത്തിച്ചു. അഭിനയ ജീവിതത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചുമുള്ള കാര്യങ്ങൾ വ്യക്തമാക്കുകയാണ് താരം, വാക്കുകൾ

നടി, അവതാരക, കൊറിയോഗ്രാഫർ, ഫാഷൻ ഡിസൈനർ, നഴ്‌സ് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ചാണ് അഭിനേത്രിയായി മാറിയത്. എല്ലാം ജീവിതത്തിന്റെ ഓരോ ഘട്ടത്തിൽ ലഭിച്ച അനുഗ്രഹങ്ങളാണ്. ഇപ്പോൾ എല്ലാവർക്കും സുപരിചിതമായി ഉള്ളത് കുടുംബവിളക്കിലെ വേദിക ആയിരിക്കും. അഭിനേത്രിയായി അറിയപ്പെടുന്നതാണ് കൂടുതൽ സന്തോഷം. കൊല്ലംകാരനായ അച്ഛൻ ആനന്ദ് രാഘവനും ആലപ്പുഴക്കാരിയായ അമ്മ സുജാതയും ഗുജറാത്തിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വച്ച്‌ കണ്ടുമുട്ടി വിവാഹിതരായി. ഞാനും അനിയത്തി ദിവ്യയും ജനിച്ചതും പഠിച്ചതുമെല്ലാം ഗുജറാത്തിലാണ്.

കൊവിഡ് കാലത്തായിരുന്നു എന്റെ കല്യാണം. മനേഷ് രാജൻ നായർ എന്നാണ് അദ്ദേഹത്തിന്റെ പേര്. ബിസിനസാണ്. എന്റെ പ്രൊഫഷനോട് വളരെ ബഹുമാനമുള്ള വ്യക്തിയാണ് മനേഷേട്ടൻ. നാഗ്പൂരിൽ സെറ്റിൽഡാണ് അദ്ദേഹത്തിന്റെ കുടുംബം. എനിക്ക് മാസത്തിൽ പത്തോ പന്ത്രണ്ടോ ദിവസമാണ് ഷൂട്ട് ഉള്ളത്. ബാക്കി ദിവസങ്ങളിൽ മനേഷേട്ടന്റെ വീട്ടിലേക്ക് പോകും