ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കേരള ഫാം എന്ന സ്ഥാപനത്തിൽ ഇന്നലെ വൈകിട്ട് 6.45 ഓ ടെയാണ് സംഭവം. കേന്ദ്രത്തിലെ ലക്ഷമിയുടെ രണ്ടാം പാപ്പാൻ കാസർഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണണൻ (62) ആണ് മരണപ്പെട്ടത്.

സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണന് ചവിട്ടേറ്റത്. ആന പല തവണ പാപ്പാനെ ചവിട്ടുകയും അവസാനം തുമ്പിക്കൈയിൽ കോർത്ത് നിലത്തിടുകയും ചെയ്യുകയായിരുന്നു. മൃതേദ്ദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.