ജമ്മു കശ്മീരിന് പരമാധികാരമില്ല, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയുടെ 370 അനുച്ഛേദം താത്കാലകമാണെന്നും കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. രാഷ്ട്രപതി ഭരണസമയത്ത് പാര്‍ലമെന്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും കശ്മീരിന് പ്രത്യേക പദവി അവകാശപ്പെടാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജമ്മുകാശ്മീരിന്റെ നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ മൂന്ന് യോജിച്ച വിധികളാണ് പറയുക. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങള്‍ക്ക് പരിമിതിയുണ്ട്. എല്ലാ തീരുമാനങ്ങളും എതിര്‍ക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കും. ജമ്മു കാശ്മീര്‍ ഇന്ത്യയില്‍ ചേര്‍ന്നപ്പോള്‍ പരമാധികാരം ഉണ്ടായിരുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഹര്‍ജികളില്‍ 16 ദിവസം നീണ്ടു നിന്ന വാദത്തിന് ശേഷമാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ചൂഫ് ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ കൗള്‍, സജ്ഞീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചില്‍ ഉള്‍പ്പെടുന്നത്. ആദ്യവിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേതാണ്. ബിആര്‍ ഗനായ്, സൂര്യകാന്ത് എന്നിവരാണ് വിഢിയോട് യോജിച്ചത്. സജ്ഞയ് കിഷനും സജ്ഞീവ് ഖന്നയും പ്രത്യേക വിധികളെഴുതിയത്.