തലശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട, 90 ​ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

കണ്ണൂർ. തലശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.എംഡിഎംഎയുമായി രണ്ടുയുവാക്കൾ തലശ്ശേരി പോലീസിന്റെ പിടിയിൽ. കുറ്റ്യാടി സ്വദേശികളായ അനൂപ് ടി.കെ, നബീൽ പി എം എന്നിവരെയാണ് തലശ്ശേരി എ എസ്പി അരുൺ കെ.പവിത്രനും സംഘവും അറസ്റ്റ് ചെയ്തത്.

ബാംഗൂരിൽ നിന്നും കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 90 ​ഗ്രാം എം ഡി എം എ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. തലശ്ശേരി സെയ്താർ പള്ളിക്ക് സമീപം നടത്തിയ വാഹന വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉൾപ്പെടെ ലഹരി ഉല്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പോലീസ് വലയിലായത്.തലശ്ശേരിയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. തലശ്ശേരി എസ്.ഐ.സജേഷ് സി. ജോസ് ,എ എസ് പിയുടെ സ്ക്വാഡ് അംഗങ്ങളായ ശ്രീജേഷ് കുമാർ, സുജേഷ്, മിഥുൻ, ഹിരൺ എന്നിവരടങ്ങിയ സംഘം അതിസാഹസികമായാണ് മയക്കുമരുന്ന് പിടിക്കൂടിയത്. പ്രതികളെയും മയക്കുമരുന്നും നർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.