പട്ടാപ്പകൽ വീട് കുത്തിതുറന്ന് മോഷണം, മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

തുറവൂരീൽ പട്ടാപ്പകൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മൂന്ന് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ എം.ഡി.സൽമാൻ(20), എസ്.ആർ. രാഖിഹ്(19), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 22ന് രാവിലെയായിരുന്നു സംഭവം. കുത്തിയതോട് നാളികാട്ട് ശ്രീരാമകുമാര ക്ഷേത്രത്തിന് സമീപത്തെ ബാലകൃഷ്ണ ഷേണായിയുടെ വീട് കുത്തിത്തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിലവിളക്കുകളുമാണ് മൂന്നംഗ സംഘം കവർന്നത്. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ സമയത്തായിരുന്നു മോഷണം. സംഭവ സ്ഥലത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിക്കാനെത്തിയ ശേഷം മോഷണം നടത്തി കടന്നു കളഞ്ഞ ഇവരെ താമസ്ഥലമായ ചന്തിരൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.