Home Business ടിപ്പുവിന്റെ വാൾ ഒന്നര കോടിക്ക് വാങ്ങി 143കോടിക്ക് വിറ്റു, ഞാൻ മുടിയാൻ കാരണം ആ വാൾ...

ടിപ്പുവിന്റെ വാൾ ഒന്നര കോടിക്ക് വാങ്ങി 143കോടിക്ക് വിറ്റു, ഞാൻ മുടിയാൻ കാരണം ആ വാൾ എന്ന് വിജയ് മല്യ

ടിപ്പു സുൽത്താന്റെ വാൾ വിജയ്മല്യ 143കോടി രൂപയ്ക്ക് വിറ്റു എന്ന വിവരങ്ങൾ പുറത്ത് വരികയാണ്‌. ശ്രീരംഗപട്ടണത്തിന്റെ മതിലുകൾ തകർത്ത് ടിപ്പുവിന്റെ കേന്ദ്രത്തിൽ ഓപ്പറേഷൻ നടത്തിയ മേജർ ജനറൽ ഡേവിഡ് ബെയർഡിന്റെ കുടുംബത്തിലായിരുന്നു വാൾ ഉണ്ടായിരുന്നത്.204 വർഷത്തേക്ക് വാൾ ബെയർഡ് കുടുംബത്തിൽ തന്നെ തുടർ വാൾ 2003ൽ വിജയ്മല്യ എന്ന മദ്യ വ്യാപാരി വാങ്ങുകയായിരുന്നു.വാൾ വാങ്ങുമ്പോൾ ഇതിന്റെ മൂല്യത്തേ കുറിച്ച് വിജയ് മല്യക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.

എന്നാൽ ബ്രിട്ടീഷുകാരായ മേജർ ജനറൽ ഡേവിഡ് ബെയർഡ് കുടുംബത്തിനു ഇതിന്റെ മൂല്യം ഒന്നും അറിയില്ലായിരുന്നു. പിതാക്കന്മാരുടെ കാലത്ത് ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന ഒരു പഴയ പൊട്ടിയ വാൾ അല്ലെങ്കിൽ ലോഹ കഷ്ണം പോലെ ആയിരുന്നു അവർക്ക്. വിജയ് മല്യ ഇത് തന്ത്രപരമായി കൈക്കലാക്കുകയും 2003 മെയ് മാസം തന്നെ യുകെ ആസ്ഥാനമായുള്ള മറ്റൊരു ലേല സ്ഥാപനമായ ബോൺഹാംസ്, ലണ്ടനിൽ 143 കോടി രൂപയ്ക്ക് അതായത് 14 മില്യൺ പൗണ്ടിനു വിറ്റു എന്നുമാണ്‌ വരുന്ന വിവരങ്ങൾ.അതായത് ഒന്നര ലക്ഷം പൗണ്ടിനു വാങ്ങിയ വാൾ ദിവസങ്ങൾക്ക് ശേഷം 14 മില്യൺ പൗണ്ടിനു വിജ മല്യ മറിച്ചു വിറ്റു അത്രേ.‘ടിപ്പു സുൽത്താന്റെ ബെഡ്‌ചേംബർ വാൾപേര് വെളിപ്പെടുത്താത്ത ഒരു വിദേശിക്ക് വിറ്റു എന്നാണ്‌ ഇപ്പോൾ വരുന്ന വിവരങ്ങൾ ഉള്ളത്.

ടിപ്പുവിനെ കൊലപ്പെടുത്തിയ ശേഷം ബ്രിട്ടീഷ് മേജർ ജനറൽ ഡേവിഡ് ബേർഡിന് വാൾ സമ്മാനിച്ചതിനു ശേഷം ഈ വാൾ ടിപ്പു സുൽത്താന്റെ ധീരതയുടെയും പെരുമാറ്റത്തിന്റെയും അടയാളമാവുകയായിരുന്നു.2003-ലെ നൂനാൻസിലെ ലേലത്തെക്കുറിച്ചു വിശദാംശങ്ങൾ ഒന്നും ലേലത്തിന്റെ നേതൃത്വം നല്കിയ ബോൺഹാംസ് വെബ്സൈറ്റ് പറയുന്നില്ല. വാൾ കൈമാറ്റം നടന്നു എന്ന് മാത്രമേ ഉള്ളു.

എന്നാൽ രണ്ട് വ്യത്യസ്ത വാളുകൾ ടിപ്പുവിനു ഉണ്ട് എന്നത് ശരിയെങ്കിൽ മാത്രമേ ലണ്ടനിൽ കച്ചവടം നടത്തിയ വാളും ഒറിഗിനൽ ആകൂ. ശ്രീരംഗപട്ടണത്തിന്റെ പതനത്തിനുശേഷം ടിപ്പുവിന്റെ രണ്ട് വാളുകളിൽ ഒന്ന് ജനറൽ ബെയർഡിന് കിട്ടിയാൽ മാത്രമേ വില്പന നടത്തിയ വാൾ ഒറിജിനൽ ആകൂ.യുകെ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ ദി ആർട്ട് ന്യൂസ്‌പേപ്പറിന്റെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത് വിജയ് മല്യ വില്പന നടത്തിയ വാൾ ഒറിജിനൽ തന്നെ എന്നാണ്‌. 2003-ൽ ലണ്ടനിലെ ഡിക്‌സ് നൂനൻ വെബിൽ വെറും 150,000 പൗണ്ടിന് ലേലം ചെയ്ത് വിജയ് മല്യ വാങ്ങിയ വാളാണ്‌ അതേ വർഷം തന്നെ 14 മില്യൺ പൗണ്ടിനു മറിച്ച് വിറ്റ് പണം ഉണ്ടാക്കിയത്

വാളുകളുടെയും വിശദാംശങ്ങൾ പൊരുത്തപ്പെടുന്നു2003 ഇ വിജയ് മല്യ ടിപ്പുവിന്റെ വാൾ വാങ്ങി എന്നു തന്നെയാണ്‌. എന്നാൽ 2004 ഏപ്രിൽ 7 വരെ അദ്ദേഹം അത് ബംഗളൂരുവിൽ പ്രദർശിപ്പിച്ചില്ല. വാൾ ഉപയോഗിച്ച് ഇന്ത്യയിൽ ദേശീയ വാദി ആകാനും പുരാ വസ്തു തിരികെ കൊണ്ടുവരാനും അങ്ങിനെ കർണ്ണാടക നിയമ സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും ഒക്കെയു വിജയ് മല്യയുടെ നീക്കം നടന്നില്ല.

എന്നാൽ പിന്നീട് വിജയ് മല്യ തന്നെ പറയുന്നത് വാൾ കാണാനില്ല എന്നും വാൾ പോയതോടെയാണ്‌ തന്റെ തകർച്ച എന്നും ഒകെക്യായിരുന്നു.ഇപ്പോൾ വാൾ ബോൺഹാംസ് എന്നയാളുടെ അടുത്ത് ഉണ്ട് എന്നാണ്‌ അനുമാനം. വിജയ് മല്യയിൽ നിന്ന് തന്നെ ബോൺഹാംസിന് വാൾ ലഭിച്ചിരിക്കാമെന്ന് കരുതുന്നു.ബോൺഹാംസ് ഇതുവരെ വാൾ വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയോ മറ്റോ ചെയ്തിട്ടില്ല.