100 കടന്ന് തക്കാളി വില

തക്കാളി വില 100 രൂപ പിന്നിട്ടു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയിൽ ജയ, സുരേഖ അരി ഇനങ്ങൾക്ക് കൂടിയത് ഏഴ് രൂപ വരെ. 34 രൂപ മുതൽ 38 വരെയായിരുന്ന ജയ അരിക്ക് ഇപ്പോൾ വില 39 രൂപ മുതൽ 42 വരെ. 40 രൂപയായിരുന്ന ഒരു കിലോ പയറിന് ഇപ്പോൾ വില 80. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് വില 65. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് ഇപ്പോൾ 80.

കഴിഞ്ഞയാഴ്ച 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് ഇപ്പോൾ 50. പൊതുവിപണിയിൽ നിന്ന് 10 മുതൽ 40 രൂപ വരെ വില കുറച്ചാണ് ഹോർട്ടികോർപ്പിന്റെ വില്പന. സർക്കാരിന്റെ ഇടപെടൽ വിപണിയിൽ ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തൽ. കിലോയ്‌ക്ക് 32 -35 വരെയായിരുന്ന ഏത്തന് ഇപ്പോഴത്തെ പൊതുവിപണി വില 75-85 രൂപ. സവാള, ചെറിയ ഉള്ളി എന്നിവയുടെ വില മാത്രം കുറഞ്ഞിട്ടുണ്ട്.

ഹോർട്ടികോ‍ർപ്പിൽ തക്കാളിക്ക്- 87, മുരിങ്ങയ്‌ക്ക‍- 60, ബീൻസ്- 75, വെള്ളരി- 38, കത്തി‍രി- 45, ബീറ്റ്റൂട്ട്- 42, ഇഞ്ചി- 39 എന്നിങ്ങനെയാണ് വില. എന്നാൽ ഹോർട്ടികോർപ്പിന് 156 സ്റ്റാളുകളേയുള്ളൂ. മഴകാരണം പച്ചക്കറി ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതിനിടയിൽ ഇടനിലക്കാരും ചില കച്ചവടക്കാരും വില അമിതമായി വർദ്ധിപ്പിക്കുന്നതായും ആരോപണമുണ്ട്.