ഉമ്മന്‍ ചാണ്ടിയെ ക്രൂശിച്ചവര്‍ ഇപ്പോള്‍ അദ്ദേഹം നീതിമാനെന്ന് പറഞ്ഞ് കൈകഴുകുന്നുവെന്ന് വിഡി സതീശന്‍

തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ അദ്ദേഹം നീതിമാനെമ്മ് പറഞ്ഞ് കൈകഴുകുന്നതാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭരണപക്ഷം ഇപ്പോള്‍ വിഷയം തിരിച്ചുവിടുവനാണ് ശ്രമിക്കുന്നത്. പരാതിക്കാരി പറഞ്ഞിട്ടാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 21 പേജുള്ള കത്തായിരുന്നു വെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അത് പിന്നീട് 19 പേജായി മാറി.

അതേസമയം പരാതിക്കാരി പറഞ്ഞത് 30 പേജുള്ള കത്താണെന്നാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് 25 പേജുള്ള കത്താണ്. എന്നാല്‍ കോടതിയില്‍ കോടുത്തത് നാല് പേജുള്ള കത്ത് മാത്രമാണെന്നും. പണം മേടിച്ച് കത്തെഴുതി നല്‍കുകയാണ് ഓരോ ദിവസവും. ദല്ലാള്‍ നന്ദകുമാര്‍ വഴി കത്ത് സംഘടിപ്പിക്കാന്‍ പണം കൊടുത്തത് ഭരണപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. പണം കൊടുത്ത് പരാതിക്കാരിയുടെ കൈല്‍ നിന്നും വ്യാജ കത്ത് വാങ്ങി അഞ്ച് വര്‍ഷം അന്വേഷണം നടത്തി.

തെളിവ് ലഭിക്കാതെ തിരഞ്ഞെടുപ്പിന് മുമ്പ് സിബിഐക്ക് വിട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ 33 കേസുകള്‍ എടുത്തു. ഈ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി 100 ദിവസം ജയിലിലായിരുന്നു.