ഇറക്കം കുറഞ്ഞ വസ്‌ത്രങ്ങൾ ധരിക്കുന്നതും പ്രകോപനപരമായി നൃത്തം ചെയ്യുന്നതും അശ്ലീലമല്ല, പൊലീസ് കേസ് തള്ളി ഹൈക്കോടതി

ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കുന്നതും പ്രകോപനപരമായി നൃത്തം ചെയ്യുന്നതും ആംഗ്യങ്ങൾ കാണിക്കുന്നതും തെറ്റാണോ!? കേരളത്തിലെ ചില യുക്തിവാദികൾ തെറ്റ് എന്ന് ഉത്തരം പറഞ്ഞേക്കും. എന്നാൽ അതൊരു തെറ്റായ കാര്യമല്ല. കോടതിയുടെ ഉത്തരവാണ് ഇത്. പെൺകുട്ടികൾക്ക് നേരെ അഥിക്രമങ്ങൾ നടക്കുന്നു എന്ന് പറയുമ്പോൾ പല പുരുഷ കേസരികളും ചില സ്ത്രീകളും പറയുന്ന ഒരു കാര്യമാണ് ഇത്. അതായത് അവളുടെ വസ്ത്രത്തിനു നിറം പോരെ അതുകൊണ്ടാണ്, അല്ലെങ്കിലും അവളുടെ നടത്തം മോശമാണ് അതിനാലാണ് അവൾക്ക് ഇ ​ഗതി വന്നതെന്നെല്ലാം. എന്നാൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം പാടെ തെറ്റാണ്.

വസ്ത്ര സ്വാതന്ത്ര്യം അത് ഇറക്കുമുള്ളതോ ഇല്ലാത്തതോ ആയിക്കോട്ട് അത് ധരിക്കുന്നവരുടെ സ്വതന്ത്ര്യമാണ് അവകാശമാണ് എന്ന് ഒന്നു കൂടി ഓർമ്മപ്പെടുത്തുകയാണ് കോടതി.ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കുന്നതും പ്രകോപനപരമായി നൃത്തം ചെയ്യുന്നതും ആംഗ്യങ്ങൾ കാണിക്കുന്നതും പൊതുജനങ്ങളെ അലോസരപ്പെടുത്തുന്ന അശ്ലീല പ്രവർത്തികളായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. നാഗ്‌പൂരിലെ തിർഖുരയിലുള്ള ഒരു റിസോർട്ടിലെ ബാൻക്വറ്റ് ഹാളിൽ നടന്ന പരിപാടിക്കെതിരായി എടുത്ത കേസ് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് തിർഖുരയിലെ ടൈഗർ പാരഡൈസ് റിസോർട്ടിലും വാട്ടർ പാർക്കിലും പൊലീസ് സംഘം റെയ്‌ഡ് നടത്തിയിരുന്നു.

പൊലീസ് എത്തിയപ്പോൾ ആറ് സ്‌ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് മോശമായ രീതിയിൽ നൃത്തം ചെയ്യുന്നതാണ് കണ്ടതെന്ന് എഫ് ഐ ആറിൽ പറയുന്നു. കാണികളിൽ ചിലർ മദ്യപിക്കുകയും യുവതികൾക്കുമേൽ പത്ത് രൂപയുടെ വ്യാജനോട്ടുകൾ എറിയുകയും ചെയ്തിരുന്നു. സെക്ഷൻ 294 പ്രകാരം അശ്ളീല പ്രവ‌ർത്തികളുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് പരിപാടിക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സെക്ഷൻ 294 പ്രകാരം ഒരു പ്രവൃത്തി കുറ്റമാകണമെങ്കിൽ അത് പരസ്യമായി ചെയ്യപ്പെടണമെന്ന് കോടതി വിലയിരുത്തി. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ അത്തരം പ്രവ‌ർത്തികൾ ഉണ്ടായാൽ അത് കാണുകയോ കേൾക്കുകയോ ചെയ്ത, സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്നവർ പരാതിപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, പ്രകോപനപരമായി നൃത്തം ചെയ്യുക, അശ്ലീലമെന്ന് ഉദ്യോഗസ്ഥർക്ക് തോന്നിച്ച ആംഗ്യങ്ങൾ കാട്ടുക എന്നിവ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലെ അശ്ലീല പ്രവർത്തികളായി കാണാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ‘ഇന്നത്തെ കാലത്ത് സ്ത്രീകൾ അത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് സാധാരണവും സ്വീകാര്യവുമാണ്. സിനിമകളിലും പൊതുജനങ്ങൾക്ക് മുന്നിൽ നടത്തുന്ന സൗന്ദര്യമത്സരങ്ങളിലും ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് കാണാറുണ്ട്. ഏത് പ്രവർത്തികളാണ് അശ്ലീലമാകുന്നത് എന്നതിനെ കുറിച്ച് സങ്കുചിതമായ വീക്ഷണം സ്വീകരിക്കുന്നത് പിന്തിരിപ്പൻ നടപടിയായിരിക്കും.

ഈ വിഷയത്തിൽ പുരോഗമനപരമായ വീക്ഷണം സ്വീകരിക്കാൻ കോടതി ആഗ്രഹിക്കുന്നു’-ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം മറുവശത്ത് വീണ്ടും പീഠന വാർത്തകൾ നിറയുണ്ട്. ഇന്ന് തന്നെ കേരളത്തിൽ കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന റിപ്പോർട്ട് വന്നിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം. കുട്ടിയുടെ അമ്മയെ ഡോക്ടറെ കാണിക്കാൻ കൂട്ടുപോയ ആളായിരുന്നു പ്രതി. അമ്മ പരിശോധന മുറിയിൽ കയറിയപ്പോൾ കുട്ടിയെ ഇയാളെ ഏൽപ്പിച്ചുപോകുകയായിരുന്നു. പരിശോധന മുറിക്ക് പുറത്തുവച്ചായിരുന്നു ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ചാത്തമംഗലം സ്വദേശി ഖാദറിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തതു.