ഐഷ സുല്‍ത്താനയ്‌ക്കെതിരെ പരാതി നല്‍കി യുവമോര്‍ച്ച

 

തിരുവനന്തപുരം: മീഡിയ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണ് ഐഷ സുല്‍ത്താന രാജ്യദ്രോഹ പരാമര്‍ശം നടത്തിയത്. കോവിഡിനെ കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണായി ഉപയോഗിച്ചെന്നായിരുന്നു ഐഷയുടെ പരാമര്‍ശം. ഐഷ സുല്‍ത്താനയുടെ വിവാദ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

നടിയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്‍കി യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവന്‍. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ബയോ വെപ്പണ്‍ ഉപയോഗിച്ചെന്ന വിവാദ പരാമര്‍ശത്തിനെതിരെയാണ് പ്രശാന്ത് ശിവന്‍ പരാതി നല്‍കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ മെയിന്‍ ലാന്‍ഡ് ലക്ഷദ്വീപില്‍ ബയോവെപ്പണ്‍ – ജൈവ ആയുധം ഉപയോഗിച്ചു എന്ന് ബോധം അശേഷം ഇല്ലാതെ മീഡിയവണ്‍ ചാനലില്‍ വന്നിരുന്നു ഗീര്‍വാണം അടിച്ചു പോയ ഐഷ സുല്‍ത്താനക്ക് എതിരെ പരാതി നല്‍കി.

ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നു രാജ്യദ്രോഹ പരാമര്‍ശം നടത്തിയാല്‍ കയ്യും കെട്ടി നോക്കി ഇരിക്കാന്‍ ആവില്ല.