ഗർഭപാത്രത്തിലെ മുഴ നീക്കൽ ശസ്ത്രക്രിയക്ക് 3,000 രൂപ, അനസ്തേഷ്യ ഡോക്ടർക്ക് 2,000 രൂപ കൈക്കൂലി, രണ്ടുപേരും അറസ്റ്റിലായി.

തൃശൂർ . തൃശൂരില്‍ ഗർഭപാത്രത്തിലെ മുഴ നീക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാറി വിജിലൻസ് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ ഡോക്ടർ വീണാ വർഗീസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പാവറട്ടി പൂവത്തൂർ സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. പരാതിക്കാരന്റെ ഭാര്യയുടെ ഗർഭപാത്രത്തിലെ മുഴ നീക്കുന്നതിനായി ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്താൻ തയാറെടുത്തെങ്കിലും ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രദീപ് വർഗീസ് കോശിയെ സമീപിച്ചപ്പോൾ സർജറി നടത്തുന്നതിനായി 3,000 രൂപയും അനസ്തേഷ്യ ഡോക്ടറായ വീണാ വർഗീസ് 2,000 രൂപ ആവശ്യപ്പെടുകയാണ് ഉണ്ടായത്.

പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതിനെ തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരം പണം കൈമാറിയപ്പോൾ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും പണം ബലംപ്രയോഗിച്ച് നൽകുകയായിരുന്നെന്നാണ് പിടിയിലാവുമ്പോൾ ഡോക്ടർമാർ പറഞ്ഞത്.. അറസ്റ്റിലായ പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുന്നുണ്ട്.