കൊട്ടിയൂർ ക്ഷേത്രം, കോടികൾ കുമിയുന്നു, ഭക്തർ കുഴഞ്ഞ് വീഴുന്നു, 35ലക്ഷം ഭക്തർക്ക് ദുരിതം

കൊട്ടിയൂർ ക്ഷേത്രം തീർഥാടന കേന്ദ്രത്തിൽ 35ലക്ഷത്തോളം ജനങ്ങൾ സൗകര്യം ഇല്ലാതെ വലയുന്നു. മലബാർ ദേവസ്വം ബോർഡും സർക്കാരും സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടു. ഒരു ദിവസം 150പേരാണ്‌ കുഴഞ്ഞ് വീഴുന്നത്. ചികിൽസിക്കാൻ ആകെയുള്ളത് ഒരു ഡോക്ടർമാർ മാത്രം.

10 മണിക്കൂർ കാത്ത് ക്യൂവിൽ നിന്നാലാണ്‌ ക്ഷേത്രത്തിൽ എത്താനാവുക.ദുരിതം ഇപ്പോൾ നിയമ സഭയിൽ ചർച്ച ചെയ്യുകയാണ്‌. ക്ഷേത്രത്തിൽ എത്തുന്നവർ സൗകര്യങ്ങൾ ഇല്ലാതെ വലയുകയാണ്. ദക്ഷിക കാശിയെന്നാണ് കൊട്ടിയൂരിനെ അറിയപ്പെടുന്നത്. 27 ദിവസത്തെ ഉത്സവമാണ് ഇവിടെ ഉള്ളത്. ഇതിന്റെ നടത്തിപ്പിനായി നിരവധി യോഗങ്ങളും മറ്റും വിളിച്ചു ചേർത്തിരുന്നു.

എന്നാൽ ഇതൊന്നും ഫലംകണ്ടില്ല. വൈദ്യസഹായം ഇല്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നം. ടോയിലറ്റുകൾ ഇല്ല. ഗതാഗത സൗകര്യങ്ങൾ ഇല്ല. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് ഭക്തർ അനുഭവിക്കുന്നത്. എന്നിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും എടുക്കുന്നില്ല എന്നാണ് പരാതി.