ഒരാള്‍ മരണപെട്ട വരാപ്പുഴ സ്ഫോടനം നടക്കുമ്പോൾ നാട്ടുകാർ കരുതിയത് ‘ഭൂമി കുലുക്കമെന്ന്’

കൊച്ചി. വരാപ്പുഴയിൽ പടക്കശാലയില്‍ വൻ സ്ഫോടനം ഉണ്ടാകുമ്പോൾ നാട്ടുകാർ ഭൂമി കുലുക്കമാണെന്നു കരുതി ഭയന്ന് വിറക്കുകയായിരുന്നു. മുട്ടിനകത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ ആണ് മരണപ്പെട്ടത്. 3 കുട്ടികളുൾപ്പെടെ 7 പേര്‍ക്ക് സ്ഫോടനത്തിൽ പരുക്കേറ്റു. പടക്കശാലാ കെട്ടിടം പൂർണമായും തകര്‍ന്നു.

എൽസ (5), ഇസബെൽ (8), എസ്തർ (7), ജാൻസൻ (38), ഫ്രെഡീന (30), കെ.ജെ.മത്തായി (69), നീരജ് (30) എന്നിവർക്കാണ് പരുക്കേറ്റത്. രണ്ട് കുട്ടികളുൾപ്പെടെ നാല് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. വൈകിട്ട് 5 മണിയോടെയാണ് സ്ഫോടനമുണ്ടായത്.
സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം ഉണ്ടായി. സമീപത്തെ 15 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

സ്ഫോടനം വന്‍ ശബ്ദത്തോടെയാണ് ഉണ്ടായത്. ഭൂമികുലുക്കമാണെന്നാണു കരുതിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണിയും പറഞ്ഞിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കിയതായിജില്ലാ കലക്ടര്‍ രേണു രാജ് പറഞ്ഞു. പടക്ക നിര്‍മാണത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്ന കാര്യം അധികൃതർ പരിശോധിച്ചു വരുകയാണ്.

വീടിനോട് ചേർന്നുള്ള പടക്ക നിർമാണ ശാലയിലാണ് സ്ഫോടനുണ്ടായത്. പടക്കശാലാ കെട്ടിടം പൂർണമായും തകര്‍ന്നു. വൻ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഏലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിന്റെ പ്രകമ്പനമുണ്ടായി. സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ പോലും പൊട്ടിത്തെറിച്ചു. സമീപത്തെ പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നു പൊലീസ് പറഞ്ഞു.