അഫ്ഗാനിസ്താനെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടനം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ ബലമായി ഭരണം പിടിച്ചെടുത്ത അഫ്ഗാനില്‍ വീണ്ടും ഉഗ്രസ്‌ഫോടനം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ മരിച്ചതായി അന്തരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ ഷിയ പള്ളിയിലാണ് സ്‌ഫോടനം നടന്നത്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചൂറിലധികം പേരുടെ നില ഗുരുതരമാണെന്ന് ഖുണ്ടൂസ് പ്രവശ്യാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല. എന്നാല്‍, സ്‌ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെ് താലിബാന്‍ ആരോപിച്ചു. അഫ്ഗാന്‍ ജനതയുടെ 20 ശതമാനവും വസിക്കുന്ന പ്രവിശ്യയാണ് ഖുണ്ഡുസ്.

കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലീം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. ഈദ് ഗാഹ് പള്ളിയുടെ കവാടത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഗുരുദ്വാരയിലും താലിബാന്‍ തീവ്രവാദികള്‍ അക്രമം നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു.