വടക്കാഞ്ചേരി നഗരസഭാ ഓഫീസില്‍ ഭക്ഷണം പാഴാക്കിയാല്‍ 100 രൂപ പിഴ, ചര്‍ച്ചയായി നഗരസഭാ സെക്രട്ടറിയുടെ സര്‍ക്കുലര്‍

പാലക്കാട്. ഓഫീസില്‍ ഭക്ഷണം പാഴാക്കുന്നവര്‍ക്ക് 10 രൂപ പിഴ നല്‍കി വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി കെകെ മനോജ്. വിശപ്പിന്റെ വില എല്ലാവരും മനസ്സിലാക്കണമെന്ന ഉദ്ദേശത്തോടെയാണ് നഗരസഭാ സെക്രട്ടറിയുടെ നടപടി. ഭക്ഷണം പൂര്‍ണമായും കഴിക്കാതെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കുന്നവരില്‍ നിന്നും 100 രൂപ പിഴ ഈടാക്കുമെന്നായിരുന്നു സര്‍ക്കുലര്‍. സര്‍ക്കൂലര്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ഭക്ഷണം പാഴാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഭക്ഷണം പാഴാക്കി കളയുവാന്‍ പാടില്ല. ഭക്ഷണം കഴിക്കാതെ വേസ്റ്റ് ബിന്നില്‍ ഇടുന്നവരില്‍ നിന്നും 100 രൂപ പിഴയായി ഈടാക്കും. ഭക്ഷണം കഴിച്ച ശേഷം ഉപയോഗിക്കുവാന്‍ കഴിയാത്തകറിവേപ്പില, മുരിങ്ങക്കായ ചണ്ടി തുടങ്ങിയവ മാത്രമെ ബിന്നില്‍ഇടുവാന്‍ പാടുള്ളുവെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാലിന്യ സംസ്‌കരണത്തിന് ശക്തമായ നടപടി സ്വീകിരിക്കുന്ന നഗരസഭയുടെ ഓഫീസില്‍ ഭക്ഷണ മാലിന്യം കൂടിയപ്പോഴാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് നഗരസഭ സെക്രട്ടറി പറയുന്നു. ഓഫീസില്‍ 40 അധികം ജീവനക്കാരാണുള്ളത്. പലരും ഭക്ഷണം പാഴാക്കുന്നു. ഓഫീസില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നതിനും വിലക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് പോകുമെന്നും സെക്രട്ടറി പറയുന്നു.