ഹമാസിന്റെ 3തലവന്മാർക്ക് 11ബില്യൺ സ്വത്ത്, സുഖജീവിതം ഖത്തറിൽ

3ഹമാസ് തലവന്മാർക്ക് ഖത്തറിൽ സുഖ ജീവിതം, സ്വകാര്യ ജെറ്റുകൾ, 11ബില്യൺ സ്വത്ത്, .സ്വത്ത് വിവരകണക്കുകൾ പുറത്ത്. പ്രധാനപ്പെട്ട മൂന്നു ഹമാസ് നേതാക്കൾക്ക് ഖത്തറിൽ സുഖജീവിതം. ഈ മൂന്നുപേരും ഇപ്പോൾ ഒളിത്താവളം ആയിട്ട് അല്ലെങ്കിൽ ഇടത്താവളം എന്ന രീതിയിൽ ക്യാമ്പ് ചെയ്യുന്നത് ഖത്തറിലാണ്. ഖത്തറിലെ ഇവരുടെ സ്വത്ത് വിവരം പുറപ്പെട്ടിരിക്കുകയാണ്. 11 ബില്യൺ യു എസ് ഡോളറാണ് ഇവരുടെ മൊത്തം സ്വത്ത് വിവരം.

ഈ മൂന്നു നേതാക്കളുടെ പേര് ഇസ്മായിൽ ഹനിയ, മഹ്മൂദ് സഹർ, ഖാലിദ് മെഷാൽ ഇതിൽ ഖാലിദ് മെഷാൽ മലയാളികൾക്ക് വളരെ പ്രിയങ്കരനാണ്. മലപ്പുറത്ത് നടത്തിയ പാലസ്തീൻ അനുകൂല സമ്മേളനത്തിൽ ഓൺലൈൻ മീറ്റിംഗിൽ പ്രസംഗിച്ച ആളാണ് . മാത്രമല്ല അദ്ദേഹത്തിൻറെ പേര് കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടു വളരെ വിവാദമായിരുന്നു. മഷൂദ് ഇന്ത്യയിലെ ബുൾഡോസർ രാഷ്ട്രീയത്തെ അദ്ദേഹം വിമർശിച്ചിരുന്നു .ഹിന്ദുത്വത്തെ വേരോടെ പിഴുതെറിയണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു

11 ബില്യൺ അമേരിക്കൻ ഡോളർ എന്ന് പറയുമ്പോൾ ആയിരം മില്യൻ ആണ് ഒരു ബില്യൺ ഒരു മില്യൻ അമേരിക്കൻ ഡോളർ എന്ന് പറഞ്ഞാൽ ഏകദേശം എട്ടര കോടി. 8.3 കോടി രൂപ വരെ ഇന്ത്യൻ രൂപ വരും ഇത്തരത്തിലുള്ള ആയിരം മടങ്ങാണ് ഒരു ബില്യൺ അതായത് ഇന്ത്യൻ രൂപ വെച്ച് നോക്കുകയാണെങ്കിൽ ഒരു ലക്ഷം കോടിക്ക് അടുത്ത് നിക്ഷേപം അല്ലെങ്കിൽ ആസ്തി ഈ നേതാക്കൾക്കുണ്ട്.