നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ ​ഗുണ്ടെനഹള്ളി ക്രോസിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ശിവമൊ​ഗ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബല​ഗാവി ജില്ലയിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിവരുന്നവരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ​ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. അപകട കാരണം വ്യക്തമല്ലെങ്കിലും ടെമ്പോ ട്രാവലറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് കരുതുന്നത്.