പതിനാറുകാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, യുവാക്കൾ പിടിയിൽ

ഫറോക്ക്: പതിനാറുകാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാക്കൾ പിടിയിൽ. നല്ലളം ചാലാട്ടി ടി.പി. ഷാമില്‍ (21), ചാലിയം കടുക്ക ബസാര്‍ അരയന്‍ വളപ്പില്‍ എ.വി. മുഹമ്മദ് ഫിറാദ് (22), ചാലിയം കൈതവളപ്പില്‍ കെ.വി. മുഹമ്മദ് സഹദ് (18) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.

തുടർന്ന് നല്ലളം പോലീസ് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെ കോഴിക്കോട്ടുനിന്നു കണ്ടെത്തി. ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയ കുട്ടി കൗണ്‍സലിങ്ങിനിടെയാണ് പീഡനവിവരം പുറത്തുപറഞ്ഞത്. മാസങ്ങള്‍ക്കുമുമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പരിചയപ്പെട്ട മുഹമ്മദ് സഹദുമായി പെണ്‍കുട്ടി സൗഹൃദത്തിലായി. ശേഷം യുവാവ് പെണ്‍കുട്ടിയെ ഫറോക്ക് റെയില്‍വേ സ്റ്റേഷന്റെ ആളൊഴിഞ്ഞ ഗോഡൗണിലും പരിസരപ്രദേശത്തുവെച്ച് പീഡനത്തിനിരയാക്കി.

തുടർന്ന് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയും വലയിലാക്കുകയുമായിരുന്നു. നല്ലളം എസ്.ഐ. പി. മുരളി, എ.എസ്.ഐ. വി. അരുണ്‍, സി.പി.ഒ. കെ. രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്. പ്രതികൾക്ക് ലഹരി മാഫിയയുമായി പങ്കുണ്ടോയെന്നതും അന്വേഷിക്കും.