17 കാരന് നേരെ പോലീസിന്റെ മൂന്നാം മുറ, നട്ടെല്ല് പൊട്ടി, പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് ഭീഷണി

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടികൂടിയ 17കാരനെ സ്റ്റേഷനില്‍ കൊണ്ട് പോയി പോലീസുകാര്‍ കുനിച്ച് നിര്‍ത്തി ഇടിച്ചു. മർദനത്തിൽ കുട്ടിയുടെ നട്ടെല്ല് പൊട്ടി. സംഭവത്തിൽ മൂന്നാം മുറ പ്രയോഗിച്ച പോലീസുകാർക്ക് നേരെ കോട്ടയം എസ്.പി. കെ.കാര്‍ത്തിക്ക് അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസിന്റെ മൂന്നാം മുറ പ്രയോഗത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു പോളിടെക്‌നിക് വിദ്യാര്‍ഥി ഇപ്പോൾ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്. വാഹനത്തില്‍ ലഹരിമരുന്ന് സൂക്ഷിച്ചെന്ന് ആരോപിച്ച് പോളിടെക്‌നിക് വിദ്യാര്‍ഥിയെ പോലീസുക്കർ ക്രൂരമായി മർദിച്ചതു.

ഈ സംഭവത്തിൽ ഇപ്പോൾ പോലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ നടപടിയുണ്ടാകുമെന്ന് എസ്.പി. പറയുനത് . കേസിന്റെ അന്വേഷണച്ചുമതല. പാലാ ഡിവൈ.എസ്പിയ്ക്കാണ്. വളയന്‍ചിറങ്ങര സ്വദേശിയായ പാര്‍ഥിപനെയാണ് വാഹനപരിശോധനയ്ക്കിടെ പാലാ പോലീസ് ക്രൂരമായി മര്‍ദിച്ചത്. ഞായറാഴ്ച വിദ്യാര്‍ഥി പാലായിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോകുന്നതിനിടെ പോലീസ് കാറിന് കൈ കാണിച്ചു. ലൈസന്‍സ് ഇല്ലാത്തതിനാല്‍ നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കാറില്‍ ലഹരിയുണ്ടെന്ന് ആരോപിച്ച് മര്‍ദിച്ചുവെന്നാണ് പരാതി. എന്നാല്‍, വാഹനത്തില്‍ നിന്നും ലഹരിവസ്തുക്കളൊന്നും കിട്ടാത്തതിനാല്‍ പാര്‍ഥിപനെ വിട്ടയച്ചു.

ഇക്കാര്യം പുറത്തുപറഞ്ഞാല്‍ മറ്റു കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥി പറയുന്നു. സ്റ്റേഷനില്‍നിന്നിറങ്ങി സമീപത്തെ ആശുപത്രിയില്‍ പോയെങ്കിലും തെന്നിവീണെന്നാണ് അവിടെ പറഞ്ഞത്. തിരികെ വീട്ടിലെത്തിയ ശേഷം വേദന കടുത്തതോടെ വീട്ടുകാര്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പാര്‍ഥിപന്റെ നട്ടെല്ലിന് പൊട്ടലുണ്ടെന്നും മൂന്നുമാസം പൂര്‍ണമായും കിടന്ന് റെസ്റ്റ് എടുക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് അമ്മ നിഷ പറയുന്നു. മകനെ അകാരണമായി മര്‍ദിച്ചവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും നിഷ ആവശ്യപ്പെട്ടു.കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നാണ് പെരുമ്പാവൂർ സ്വദേശി പാർത്ഥിപന്റെ പരാതിയിൽ ആരോപിക്കുന്നത്.

സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് അനങ്ങാൻ കഴിയുന്നില്ലെന്ന് അമ്മ നിഷ പറയുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ച് തന്നെ രണ്ട് പോലീസുകാർ കുനിച്ചു നിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് പാർത്ഥിപൻ പറഞ്ഞു. നട്ടെല്ലിന് പരിക്കേറ്റ് പെരുമ്പാവൂര്‍ സ്വദേശിയായ പാര്‍ത്ഥിപന്‍ ചികിത്സയിലാണ്. പാല സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പാര്‍ത്ഥിപന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയിലെ പോളിടെക്നിക് വിദ്യാര്‍ഥിയാണ് പാര്‍ത്ഥിപന്‍.

‘എന്റെ വണ്ടി ഫോളോ ചെയ്ത്, വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം ഇറങ്ങാന്‍ പറഞ്ഞു. എന്റെ ദേഹവും ബൈക്കും ചെക്ക് ചെയ്തു. തുടര്‍ന്ന് സാധനം എടുക്കാന്‍ പറഞ്ഞു. സാറെ എന്റെ കൈയില്‍ ഒന്നും ഇല്ലെന്ന് പറഞ്ഞു. കൂട്ടുകാരനെ വിളിക്കാന്‍ വന്നതാണ് എന്നും പറഞ്ഞു. നിന്റെ കൈയില്‍ സാധനം ഉണ്ടല്ലോ, മുഖം കണ്ടാല്‍ അറിയാമല്ലോ എന്നും പറഞ്ഞു. ഒന്നുമില്ല എന്ന് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ സത്യം പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മുടിയില്‍ പിടിച്ച് വലിച്ച് കുനിച്ച് നിര്‍ത്തി മുട്ടുകൈയ്ക്ക് ഇടിച്ചു. ആദ്യ ഇടിക്ക് തന്നെ നിലത്തുവീണ് കരഞ്ഞു. എന്റെ കൈയില്‍ സാധനം ഒന്നും ഇല്ലെന്ന് പറഞ്ഞ് കാലില്‍ പിടിച്ച് കരഞ്ഞു. പിന്നെയും മുടിയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദ്ദിച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി’- പാര്‍ത്ഥിപന്‍ പറഞ്ഞു.

മകന്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെന്ന് അമ്മ നിഷ പറഞ്ഞു. ‘എനിക്ക് ഇത് കണ്ടുനില്‍ക്കാന്‍ വയ്യ. ഇതില്‍ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാവണം. നീതി കിട്ടണം’- നിഷ പറഞ്ഞു. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിനാണ് പിടികൂടിയതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പാലാ പൊലീസിന്റെ വിശദീകരണം.
എന്നാൽ ആരോപണം കള്ളമാണെന്ന് പാലാ പോലീസ് വാദിക്കുന്നു. പാർത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടികൂടുകയായിരുന്നുവെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് പോലീസുകാരുടെ വാദം. മർദ്ദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പാർത്ഥിപൻ പറയുന്നത്.

അതേസമയം, ഈ സംഭവം വിരൽ ചൂണ്ടുന്നത് പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മർദ്ദനത്തിലേക്ക് ആണ് . നമുക് അറിയാം ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ആണ് ഇതിന് മുന്പും കേരളം സാക്ഷിയായിട്ട് ഉണ്ട്. കേരളത്തെ നടുക്കിയ പൊലീസ് കസ്റ്റഡിമര്‍ദനങ്ങൾ എന്നും സമൂഹമനസാക്ഷിയെ വേട്ടയാടുന്നതാണ്. നിയമവിരുദ്ധ തടങ്കലും മാരക മര്‍ദനമുറകളും കസ്റ്റഡിക്കൊലയിലേക്ക് നയിച്ച ഒട്ടേറെ കേസുകള്‍ കേരള പൊലീസിന് പലകാലങ്ങളിലും തീരാകളങ്കം ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാര്‍ എന്ന 54കാരന്റെ കേസ്. അതിനീചമായ മര്‍ദനമുറകള്‍, അതിലേറ്റ മാരകപരുക്കുകള്‍, ഇവയുടെയൊക്കെ തെളിവുകള്‍ കുഴിച്ചുമൂടാന്‍ നടത്തിയ പോലീസിന്റെ കള്ളക്കളികാലും നിരവധിയാണ്.

പിണറായി മന്ത്രിസഭ അധികാരത്തിൽ വന്നത്തിനു ശേഷം പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണത്തിന് കണക്കുകൾ ഇല്ല . പിണറായി വിജയൻ അധികാരത്തിലെത്തി നാല് മാസം തികയുന്നതിനു മുമ്പാണ് പോലീസ് ഭീകരതയിൽ 2016 സെപ്തംബർ 11ന് അബ്ദുൽ ലത്തീഫ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട് അന്നുമുതൽ തുടങ്ങിയതാണ് ഈ നായാട്ടു.
പോലീസ് കുളിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു ലത്തീഫിനെ കണ്ടെത്തിയത്. ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് കംപ്ലെയിന്റ് സെൽ അതോറിറ്റി കണ്ടെത്തി.വണ്ടൂർ സംഭവത്തിന് കൃത്യം ഒരു മാസത്തിനു ശേഷമാണ് രണ്ടാമത്തെ കസ്റ്റഡി മരണം തലശ്ശേരി പോലീസ് സ്റ്റേഷനിൽന്നും പുറത്തുവന്നത്.

2016 ഒക്ടോബർ 8ന് മോഷണ കുറ്റം ആരോപിച്ച് നാട്ടുകാരാണ് സേലം സ്വദേശിയായ കാളിമുത്തുവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.തുടർന്ന്കസ്റ്റഡിയിൽ മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മറ്റൊന്ന് 2016 ഒക്ടോബർ 26ന് മദ്യപിച്ച് ബൈക്കോടിച്ച കേസിൽ പിഴയടയ്ക്കാത്ത കുറ്റത്തിനാണ് പോലീസ് കുണ്ടറയിലെ കുഞ്ഞുമോനെ രാത്രി വീടു വളഞ്ഞ് പിടികൂടിയത്.പിഴയടയ്ക്കാൻ പണവുമായി പിറ്റേന്ന് പോലീസ് സ്റ്റേഷനിലെത്തിയ കുഞ്ഞുമോന്റെ അമ്മയ്ക്ക് കാണേണ്ടിവന്നത് മകന്റെ മൃതശരീരമാണ്. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് കുഞ്ഞുമോന്റെ മരണത്തിന് കാരണമായത്.

അങ്ങനെ നിലമ്പൂരിലെ മാവോയിസ്റ്റുകൾ,ബെന്നി, അട്ടപ്പാടി,വിനായകൻ,ബൈജു പട്ടിക്കാട്,പെരുമ്പാവൂരിലെ സാബു,വിക്രമൻ മാറനെല്ലൂർ,രാജു, നൂറനാട്,രജീഷ് തൊടുപുഴ,കഞ്ഞിക്കുഴിയിലെ സുമിയും ബിച്ചുവും,അപ്പു നാടാർ,സന്ദീപ്, കാസർഗോഡ്,വരാപ്പുഴയിലെ ശ്രീജിത്ത്,മനു, കൊട്ടാരക്കര,പിണറായിയിലെ ഉനൈസ്,അനീഷ്, കളിയിക്കാവിള,സ്വാമിനാഥൻ,സി പി ജലീൽ,നവാസ്,രാജ്കുമാർ,മലപ്പുറം സ്വദേശി രഞ്ജിത്ത്,ഒടുവിൽ എത്തി നില്കുന്നു കാസര്‍കോട് ബെള്ളൂർ സദേശി കരുണാകരൻ. ഇവർ എല്ലാം പോലീസ്, എക്സൈസ്,ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടികളിലാണ് കൊല്ലപ്പെട്ടത്. ഇത്രയൊക്കെ കസ്റ്റഡി മരണങ്ങൾ നടക്കുമ്പോഴും സംസ്ഥാന സർക്കാർ മിണ്ടാതെ ഇരിക്കുന്നത് ഏമാന്മാർക്കു കൊടുക്കുന്ന മൗനാനുവാദമാണ്.