കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം. നിര്‍മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍പ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു. കനത്ത മഴയ്ക്കിടെയാണ് അപകടം ഉണ്ടായത്.

പിന്നാലെ പോലീസും ബന്ധുക്കളും ചേര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് അഞ്ച് കുട്ടികള്‍ ചികിത്സയിലാണ്. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തിരുന്നു. രാത്രിയോടെയാണ് അപകടം ഉണ്ടായത്.