ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ.

ബോംബെറിഞ്ഞ പ്രതിയെ സംഭവസ്ഥലത്തിനടുത്ത് വാഹനത്തിലെത്തിച്ച മാഹി ചെറുകല്ലായി പുതിയ പറമ്പത്ത് വീട്ടിൽ ഷബിൽ എന്ന ചിക്കു (32) നെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. ബോംബെറിഞ്ഞ പ്രതി മാഹി ചാലക്കരയിലെ കുഞ്ഞിപറമ്പത്ത് വീട്ടിൽ അരുണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

8 ന് വൈകുന്നേരം 6.45 ഓടെയാണ് സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ന്യൂമാഹിയിലെ ഷമേജ് വധക്കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ