സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും, ബിനാമി ഇടപാട് കണ്ടെത്താൻ ഇ.ഡി

തൃശൂർ : സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചു. പാർട്ടിക്ക് നേരിട്ട് അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കുകളും പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളും അന്വേഷണപരിധിയിൽ ഉൾപ്പെടും. പാർട്ടി നേതാക്കൾക്കോ അംഗങ്ങൾക്കോ ബെനാമി നിക്ഷേപമുണ്ടോയെന്ന് ഇ.ഡിയും പരിശോധിക്കുന്നുണ്ട്.

ഫണ്ട് വന്നതിനു മതിയായ രേഖകൾ ഉണ്ടായിരുന്നോ? ഈ ഫണ്ടുകളിൽനിന്നു തുക എടുക്കുന്നതിന്റെ വിവരം ആദായ നികുതി വകുപ്പിനു നൽകാതിരുന്നതു മനഃപൂർവമായിരുന്നോ?, മൂന്ന്, കരുവന്നൂർ ബാങ്കിൽനിന്നു പാർട്ടി നേതാക്കൾ വഴി പുറത്തുപോയ കോടികൾ ഈ അക്കൗണ്ടിലേക്ക് എത്തിയിരുന്നോ? എന്നീ ചോദ്യങ്ങൾക്ക് രേഖകൾ നൽകി സിപിഎം നേതൃത്വം മറുപടി പറയേണ്ടിവരും.

പാർട്ടി നേതാക്കൾക്കോ അംഗങ്ങൾക്കോ ബെനാമി നിക്ഷേപമുണ്ടോയെന്ന് ഇ.ഡിയും പരിശോധിക്കുന്നുണ്ട്. കരുവന്നൂർ ബാങ്ക് ബിനാമി വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ആവശ്യപ്പെട്ട രേഖകൾ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, മുൻ മന്ത്രി എ.സി.മൊയ്തീൻ, സംസ്ഥാന കമ്മിറ്റിയംഗവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണൻ എന്നിവർ നൽകിയിരുന്നില്ല.

സിപിഎമ്മിന്റെ അക്കൗണ്ടിൽ കണക്കിൽപെടാത്ത ഒരു പൈസയുമില്ല. അക്കൗണ്ട് മരവിപ്പിച്ചതിനെ നിയമപരമായി നേരിടും. അക്കൗണ്ടിലേക്കു വന്ന മുഴുവൻ പണത്തിനും രേഖയുണ്ട്. പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ല. എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.