ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ ഭക്തർ ക്ഷേത്ര ശ്രീകോവിൽ ഭാഗത്ത് ഉണ്ടായിരുന്നില്ല.

കീഴ്ശാന്തിമാരും, കഴകക്കാരും ചേർന്ന് തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. നിവേദ്യം പാചകം ചെയ്യുന്നതിനിടെയായിരുന്നു തീ പിടിത്തം. കാര്യമായ നാശനഷ്ടങ്ങളില്ല. കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രധാനക്ഷേത്രമാണ് ചോറ്റാനിക്കര ദേവീ ക്ഷേത്രം.