200 കോടി കള്ളപണം ദുബൈക്ക് കടത്തി കണ്ണി മലയാളി യുവതി ഇ.ഡി രണ്ടു പേർ അറസ്റ്റു ചെയ്തു

200 കോടി രൂപയുടെ കള്ളപണം കൈവശം വയ്ച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ട് പേരേ അറസ്റ്റ് ചെയ്തു.പണം ദുബൈയിലേക്ക് കടത്താൻ കണ്ണിയായി നിന്നത് മലയാളി യുവതി. ഗായത്രി അയ്യർ എന്ന ഈ യുവതി ഇപ്പോൾ ഇന്ത്യയിലെ ഇ ഡിയുടെ നീക്കങ്ങളിൽ ഭയന്ന് ദുബൈയിൽ കഴിയുകയാണ്‌.കള്ളപണക്കാർക്കെതിരെ രാജ്യത്ത് വീണ്ടും ഇ.ഡിയുടെ മിന്നൽ നീക്കം.കള്ള പണം സമാഹരിച്ചിട്ട് അത് ദുബൈയിലേക്ക് കടത്തിയ സുപ്രധാനമായ കേസിലാണ്‌ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

കേരളവും തമിഴ് നാടും ആയി ബന്ധപ്പെട്ട് നടന്ന വമ്പൻ തട്ടിപ്പിൽ 200 കോടി രൂപ തട്ടിയെടുത്ത സെക്യുർക്ലൗഡ് ടെക്‌നോളജീസിന്റെ പ്രൊമോട്ടർമാരായ സുരേഷ് വെങ്കിടാചാരി, ആർഎസ് രമണി എന്നിവരെയാണ്‌ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം ആണ്‌ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ഇ ഡി അധികൃതർ അറിയിച്ചു. സെക്യുർക്ലൗഡ് ടെക്‌നോളജീസ് എന്ന കമ്പിനിയുടെ പ്രമോട്ടർമാരാണ്‌ അറസ്റ്റിലായ സുരേഷ് വെങ്കിടാചാരിയും ആർഎസ് രമണിയും.

ഇവർ തട്ടിയെടുത്ത കള്ളപണത്തിന്റെ വലിയ ഭാഗവും ദുബൈയിലേക്ക് കടത്തി. ദുബൈയിൽ ഇവർക്കായി പണം സ്വീകരിച്ചിരിക്കുന്നത് രേഖകൾ പ്രകാരം ദുബൈയിലെ നേഷൻസ്റ്റാർ ഐടി സർവീസസ് എന്ന ഒരു സ്ഥാപനം ആണ്‌. ഈ സ്ഥാപനത്തിന്റെ ചുമതലക്കാരിയായി ഒപ്പിട്ടിരിക്കുന്നത് മലയാളിയായ ഗായത്രി രാമസ്വാമി നൂറാനി അയ്യർ എന്ന യുവതിയാണ്‌. അതായത് ഇന്ത്യയിൽ 200 കോടിയുടെ തട്ടിപ്പുമായി 2 പേർ അറസ്റ്റിൽ ആയി എങ്കിലും ഇതിന്റെ ദുബൈയിൽ ഉള്ള സുപ്രധാന കണ്ണി മലയാളിയായ ഗായത്രിയെ കണ്ടെത്താൻ ആയിട്ടില്ല. ഗായത്രിയെ ഇന്ത്യയിൽ എത്തിക്കാനും മറ്റും ഇപ്പോൾ ഇ ഡി വൻ നീക്കങ്ങൾ നടത്തി വരികയാണ്.

200 കോടിയുടെ തട്ടിപ്പിൽ മലയാളി ഗായത്രിയുടെ പങ്കും വ്യക്തമായി പുറത്ത് വരികയാണ്‌. സെക്യുർക്ലൗഡ് ടെക്‌നോളജീസിന്റെ പ്രൊമോട്ടർമാരായ സുരേഷ് വെങ്കിടാചാരിയും ആർഎസ് രമണി എന്നിവർ പലരേയും കബളിപ്പിച്ച് തട്ടിയെടുത്ത 200 കോടി രൂപ ദുബൈയിലേക്ക് കടത്തി എന്നാണ്‌ സംശയിക്കുന്നത്. സെക്യുർക്ലൗഡ് ടെക്‌നോളജീസിന്റെ ചിലവ് ഇനത്തിൽ പറയുന്നത് 35 % തുകയും ദുബൈയിലെ നേഷൻസ്റ്റാർ ഐടി സർവീസസ് എന്ന ഒരു സ്ഥാപനത്തിനു നല്കി എന്നാണ്‌. നേഷൻസ്റ്റാർ ഐടി സർവീസസ് എന്ന സ്ഥാപനത്തിലേക്ക് ഇന്ത്യയിൽ നിന്നും കള്ളപണം ഒഴുക്കുകയായിരുന്നു. ഈ നേഷൻസ്റ്റാർ ഐടി സർവീസസ് എന്ന സ്ഥാപനത്തിനായി ഔദ്യോഗികമായി ഒപ്പിട്ടതും കരാറിന്റെ ഭാഗമായതും മലയാളിയായ ഗായത്രി രാമസ്വാമിയാണ്‌.

ഗായത്രിയുടെ കൂടുതൽ വിവരങ്ങൾ പരിശോധിച്ചപ്പോൾ ലഭ്യമാകുന്നത് ഇവർ ദുബൈയിൽ ഒരു ഇന്ത്യൻ ബേസ്ഡ് ആയ തമിഴ് എഫ് എം റേഡിയോ നടത്തിപ്പ് കാരി ആണെന്നാണ്‌. എഫ്എം റേഡിയോ സ്റ്റേഷൻ ഇപ്പോൾ അറസ്റ്റിലായ ആർഎസ് രമണി എന്നയാളുടെ ബിനാമി പേരിൽ ഉള്ളതാണ്. രമണിയാണ്‌ ഈ എഫ് എം റേഡിയോയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് എന്നും ദുബൈ മലയാളികൾ സാക്ഷ്യപ്പെടുത്തുന്നു.

200 കോടി രൂപയുടെ കള്ളപണം ഇന്ത്യയിൽ നിന്നും ദുബൈയിൽ എത്തിച്ച് ബിനാമി പേരിൽ ഇവർ സ്ഥാപനങ്ങൾ തുടങ്ങുകയായിരുന്നു. ഇന്ത്യയിൽ ഇ ഡി 200 കോടിയുടെ കള്ളപണം കണ്ടെത്തിയ ആർഎസ് രമണിയുടെ ബിനാമി സ്ഥാപനങ്ങളാണ്‌ നേഷൻസ്റ്റാർ ഐടി സർവീസസ്. ദുബൈയിലെ 89.4 തമിഴ് എഫ് എം റേഡിയോയും. ഇതിലേക്ക് പണം എത്തിക്കാൻ ഔദ്യോഗികമായ രേഖകളിൽ ഒപ്പിട്ടതും കൂട്ടു നിന്നതും ഗായത്രി അയ്യർ എന്ന മലയാളി യുവതി ആയിരുന്നു.

കുറച്ചുകാലം ഈ റേഡിയോ സ്റ്റേഷന്റെ എംഡിയും സിഎഫ്ഒയും ഇന്ത്യയിൽ ഇപ്പോൾ അറസ്റ്റിലായ ആർഎസ് രമണി ആയിരുന്നു എന്നും അറിയുന്നു. സെക്യുർക്ലൗഡ് ടെക്‌നോളജീസ് എന്ന കമ്പിനിയുടെ പ്രമോട്ടർമാരായ സുരേഷ് വെങ്കിടാചാരിയും ആർഎസ് രമണി എന്നിവർ കമ്പിനിയുടെ കണക്കുകളും മൂല്യവും പെരുപ്പിച്ച് കാട്ടിയാണ്‌ ജനങ്ങളിൽ നിന്നും 200 കോടി സമാഹരിച്ചത്. ഈ തുകയാണിവർ ദുബൈയിലേ അവരുടെ തന്നെ ബിനാമി കമ്പിനിക്ക് കൺ സൾട്ടൻസി ഫീസ് എന്ന നിലയിൽ നല്കിയത്.

തുടർന്ന് ദുബൈയിൽ ഇവർ ബിനാമി സ്ഥാപനങ്ങൾ ഗായത്രി അയ്യർ എന്ന മലയാളി യുവതിയേ കൂട്ട് പിടിച്ച് തുടങ്ങുകയായിരുന്നു. ഗായത്രി അയ്യർ ഇപ്പോഴും ബിനാമി ഇടപാടിൽ തുടങ്ങിയ തമിഴ് എഫ് എം റേഡിയോയിൽ ജോലിക്കാരിയും നടത്തിപ്പ് കാരിയുമാണ്‌. ഇന്ത്യയിലേക്ക് വന്നാൽ ഗായത്രി അയ്യർ ഇ ഡിയുടെ പിടിയിലാകും എന്നും അറിയുന്നു. കാരണം ഇന്ത്യയിൽ നിന്നും പണം ദുബൈയിലേക്ക് കടത്താൻ ഉപയോഗിച്ച കണ്ണി കൂടിയാണ്‌ ഗായത്രി അയ്യർ.

കള്ളപണം ഉണ്ടാക്കിയിട്ടും ഇന്ത്യയിൽ നിന്നും പണം സമാഹരിച്ചിട്ടും അത് ലോകത്ത് എവിടേക്ക് കടത്തിയാലും പിടി കൂടും എന്ന് ഉറപ്പാവുകയാണ്‌. ഇന്ത്യയിൽ തട്ടിപ്പ് നടത്തി സ്വിസ് ബാങ്കിലേക്ക് പണം കടത്താനും വിദേശത്തേക്ക് മുങ്ങി രക്ഷപെടാനും ഇത് പഴയ ഇന്ത്യ അല്ലെന്നും ഈ നടപടികൾ മുന്നറിയിപ്പായി ഓർമ്മപ്പെടുത്തുകയാണ്.