വളോർ ബോട്ട് കറച്ചിയിലേക്ക് കടത്തിയത് 2000 കോടി; മോദി നുണയനെന്ന് പറഞ്ഞവർക്ക് പോയത് കോടികൾ

കേരളത്തിൽ നിന്നും വളോർ എന്ന ഓൺലൈൻ ബിസിനസിന്റെ പേരിൽ പാക്കിസ്ഥാനിലേ കറച്ചി കേന്ദ്രമായ സ്ഥലത്തേക്ക് കടത്തിയത് 2000ത്തിലധികം കോടി രൂപ. കാശ്മീരിലെ തീവ്രവാദികൾക്കും, ഇന്ത്യ ഇസ്ളാമിക രാജ്യമാക്കാനും യുദ്ധം ചെയ്യുന്ന ഭീകരന്മാർക്കും സ്ളീപ്പർ സെല്ലുകൾക്കും വിതരണം നടത്താൻ ആവശ്യമായ പണം എന്ന രീതിയിൽ ഇത് കടത്തി എന്നാണ്‌ കിട്ടുന്ന വിവരങ്ങൾ. വളോർ എന്ന ക്രിപ്റ്റോ കറൻസിയുടെ പേരിലാണ്‌ നിക്ഷേപം. 10 ലധികം യു ടുബർമാരും, സോഷ്യൽ മീഡിയയിൽ താരമായ 2 മുസ്ളീം യുവതികളും ഇതിന്റെ പ്രചാരകർ ആയിരുന്നു. 1 ലക്ഷം രൂപ തന്നാൽ 3 മാസം കഴിയുമ്പോൾ മുതൽ 5 ലക്ഷം രൂപ മാസ വരുമാനം തരും എന്ന് പറഞ്ജ്ഞ്ഞ് ഇവർ അനേകം മലയാളികളേയും തമിഴരേയും ആണ്‌ പറ്റിച്ചത്.

മുസ്ളീം യുവതികൾ യുടുബിൽ വന്ന് പറയുന്നത് നിക്ഷേപിച്ചാൽ ഉറങ്ങി കിടക്കുമ്പോഴും നിങ്ങളുടെ അക്കൗണ്ടിൽ പണം ഇറ്റിറ്റു വീണുകൊണ്ടിരിക്കും എന്നാണ്‌. നിക്ഷേപം നടത്തൂ..പാക്കിസ്ഥാനിലും അമേരിക്കയിലും ഉള്ള റോബോട്ട് നിങ്ങൾക്ക് വേണ്ടി അദ്ധ്വാനിക്കും. നിങ്ങളുടെ പണം ഉപയോഗിച്ച് മാർകറ്റ് ചയ്യുന്നത് മനുഷ്യർ ആയിരിക്കില്ലെന്നും റോബോട്ട് ആയിരിക്കും എന്നും ഇവർ നടത്തിയ യു ടുബു വീഡിയോകളിലും മറ്റും ഉണ്ട്. കേരളത്തിൽ 10ഓളം യുടുബർമാർ ഈ രാജ്യദ്രോഹത്തിനും മണി ലോണ്ടറിങ്ങിനും പതാക വാഹകരായി നിന്നു. യു ടുബർമാർക്ക് ഒരു വീഡിയോ ചെയ്യാൻ ഒന്നര ലക്ഷം രൂപയായിരുന്നു വളോർ നല്കിവന്നത്.

അശോക് ബാബുവും (Ashok Babu), ഷറഫു വെളിയങ്കോട് കൂട്ടാളികളായ കെവിൻ, നൗഷാദ്,കൃഷ്ണപ്രഭ, സമീർ കോഴിക്കോട്, കാസ കാസർകോട്, ഫെജിൻ ചിറമേൽ ചാൾസ്, മുരളി മോഹൻ എന്ന്നിവർക്കെതിരേ ഇപ്പോൾ ഇ ഡിക്ക് പരാതി നല്കിയിട്ടുണ്ട്. ഇതിൽ അശോക് ബാബു (Ashok Babu) ഇപ്പോൾ പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലാണ്‌. പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും ആവർത്തിച്ചുള്ള മുന്നറിയിപ്പാണ്‌ ക്രിപ്റ്റോ കറൻസി വ്യാപാരം ഇന്ത്യയിൽ നിയന്ത്രണവും നിരോധനവും ഉണ്ട് എന്നത്. ഇതെല്ലാം മറച്ച് വയ്ച്ചാണ്‌ വളോറിന്റെ പേരിൽ വൻ തട്ടിപ്പ് നടന്നത്. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയേയും തള്ളിപറയുന്നവരിൽ രാജ്യത്തേ ഏറ്റവും വലിയ പ്രദേശമാണ്‌ കേരലവും തമിഴ്നാടും. അവിടെ തന്നെ ഇവർ ബ്ളാക്ക് കച്ചവടത്തിനു തിരഞ്ഞെടുക്കുകയായിരുന്നു

കർമ്മ ന്യൂസ് ഈ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നതോടെ ഇതിന്റെ അമരക്കാർ മുങ്ങിയിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം ഇവർ സൂം മീറ്റീങ്ങ് വിളിച്ച് എല്ലാവരോടും കേന്ദ്ര ഏജൻസികൾക്ക് പിടികൊടുക്കാതെ എത്രയും വേഗം മുങ്ങി കോളാൻ നിർദ്ദേശം നല്കുകയായിരുന്നു. 2000 കോടിയുടെ പണം പാക്കിസ്ഥാനിലേക്ക് കടത്തിയ അന്വേഷണം എത്തിനിൽക്കുന്നത് ഞെട്ടിക്കുന്ന വാർത്തകളിലേക്ക് ആണ്.

ആളുകളിൽ നിന്നും പണം തട്ടിയെടുക്കാൻ ഉപയോഗിക്കുന്ന ബോട്ട് നിർമ്മിച്ചിരിക്കുന്നത് പാക്കിസ്ഥാനിലെ കറാച്ചിയിലാണ് എന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തെളിഞ്ഞതായാണ് റിപ്പോർട്ട്.പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള കസനിയാണ് ഈ ബോട്ട് നിർമ്മിച്ചിരിക്കുന്നത്. ആയതുകൊണ്ട് തന്നെ ഇവിടെ നിന്നുള്ള പണം കടത്തുന്നത് പാക്കിസ്ഥാനിലേക്ക് ആണ് എന്നുള്ള സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ പണം വിദേശ ഫണ്ടിങ്ങിലേക്കും തീവ്രവാദത്തിലേക്കും ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ഇ.ഡിയും എൻ ഐ എയും അന്വേഷണം നടത്തിവരികയാണിപ്പോൾ.

ഈ ബോട്ടിന്റെ ഡെവലപ്പർ പാക്കിസ്ഥാനി ആണെന്ന് അവരുടെ പാകിസ്ഥാൻ വെബ്സൈറ്റിൽ നിന്നും അന്വേഷണസംഘം കണ്ടെത്തി കഴിഞ്ഞതായാണ് ഞങ്ങൾക്ക് ലഭിച്ച വിവരം.ഇന്ത്യൻ കറൻസിയെ യുഎസ് ഡോളറിലേക്ക് മാറ്റി ബാങ്കുകളിലൂടെ അല്ലാതെ ഇവരുടെ ട്രേഡിങ് ബോട്ട് വഴിയാണ് പണം കടത്തുന്നത് ഇവരുമായുള്ള ചർച്ചകൾ നടത്തുന്നതിനായി sharafu വെളിയങ്കോട് ഏപ്രിൽ ഒന്നിന് ദുബായിലേക്ക് കടക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു കഴിഞ്ഞു.

ഇന്ത്യ ഗവൺമെന്റ് crypto കറൻസിയെ കള്ള പണക്കേസിൽ ഉൾപ്പെടുത്തിയത് വകവയ്ക്കാതെയുള്ള ഇവരുടെ പ്രവർത്തനങ്ങൾ രാജ്യസുരക്ഷയെ നശിപ്പിക്കുന്നതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സാധാരണക്കാരായ ആളുകളെ ഭീമമായ ലാഭം മോഹിപ്പിച്ചുകൊണ്ട് അവരെക്കൊണ്ടുതന്നെ ആ പണം USDT ലേക്ക് നിക്ഷേപിക്കുന്നു.ക്രിപ്റ്റോ കറൻസി ട്രാൻസാക്ഷൻ തെളിയിക്കാൻ ഇന്ത്യയിൽ സംവിധാനം ഇല്ല എന്നുള്ള വാഗ്ദാനത്തിലാണ് നിരവധി കള്ളപ്പണങ്ങൾ ഇവർ ബോട്ടിലൂടെ വിദേശത്തേക്ക് കടത്തുന്നത്.

ഞങ്ങളിലൂടെ നടത്തുന്ന ട്രാൻസാക്ഷൻ നിങ്ങൾക്ക് കണക്ക് കാണിക്കേണ്ടതില്ല, ഗവൺമെന്റിന് നിങ്ങളുടെ നിക്ഷേപങ്ങൾ കണ്ടെത്തുവാനുള്ള സംവിധാനങ്ങൾ ഇല്ല,ബാങ്കിലെ പണം ഇതിലേക്ക് മുടക്കുന്നതിലൂടെ വിദേശ കറൻസിയിൽ പോലും നിങ്ങൾ ബിസിനസ് നടത്താൻ സാധിക്കുന്നു, ബോട്ട് വഴി അതിന്റെ ലാഭം കണക്കില്ലാതെ നിങ്ങളിലേക്ക് എത്തുന്നു എന്നെല്ലാം തെറ്റിദ്ധരിപ്പിച്ചാണ് ഈ രാജ്യദ്രോഹ ശ്രമത്തിന് ഇവർ ചുക്കാൻ പിടിക്കുന്നത്.

അശോക് ബാബുവും (Ashok Babu), ഷറഫു വെളിയങ്കോട് ആണ് പാക്കിസ്ഥാൻ കമ്പനിക്ക് വേണ്ടി ഈ ബോട്ട് ഇന്ത്യയിലേക്ക് എത്തിച്ചത് എന്നുള്ള വിവരം ഞങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു. അതിനുശേഷം അവരുടെ കൂട്ടാളികളായ കെവിൻ, നൗഷാദ്,കൃഷ്ണപ്രഭ, സമീർ കോഴിക്കോട്, കാസ കാസർകോട്, ഫെജിൻ ചിറമേൽ ചാൾസ്, മുരളി മോഹൻ , Fadil calicut തുടങ്ങിയവരിലൂടെ തട്ടിപ്പിന് പദ്ധതി ഇട്ടതായാണ് മനസ്സിലാകുന്നത്. ആളുകളെ ആകർഷിക്കുന്നതിനെ പെൺകുട്ടികളെ കോളിംഗ് സ്റ്റാഫുകൾ ആക്കുന്ന രീതിയാണ് ഇവർ ഉപയോഗിച്ചുവരുന്നത് എന്നും അറിയുന്നു.. അശോക് ബാബുവിന്റെയും (Ashok Babu), ഷറഫു വിളിയും കൂടിയും ഫോൺ സംഭാഷണങ്ങൾ ഇതിനുള്ളിൽ തന്നെ പരിശോധിച്ചു വരുന്നതായും  വിവരം ലഭിച്ചിട്ടുണ്ട്. വലിയ ശമ്പളം വാഗ്ദാനം ചെയ്താണ് പാവപ്പെട്ട പെൺകുട്ടികളെ അവർ അറിയാതെ ഈ രാജ്യദ്രോഹ പ്രവർത്തികളിലേക്ക് ഇവർ ഉപയോഗിക്കുന്നത്. NIA, എൻഫോഴ്സ്മെന്റ്, മറ്റ് സംസ്ഥാന കേന്ദ്ര ഏജൻസികളും പോലീസും ശക്തമായ അന്വേഷണം വളോറിനെതിരെ ആരംഭിച്ചുകഴിഞ്ഞു. ഇവരുടെ പണം ഇടപാടുകൾ മുഴുവൻ ഇതിനകം അന്വേഷിച്ചു വരുന്നു.

ആദ്യഘട്ട അന്വേഷണം വിരൽ ചൂണ്ടുന്നത് തീവ്രവാദ ഇടപെടലുകളിലേക്ക് ആണെന്നും വിദേശ ഫണ്ടിങ്ങുകളിലേക്ക് ആണെന്നും മനസ്സിലാകുന്നു. ഇന്ത്യൻ രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്ന ക്രിപ്റ്റോ കറൻസി പ്ലാറ്റ്ഫോമുകൾ തുടച്ചുനീക്കാൻ തന്നെയാണ് കേന്ദ്രം തീരുമാനം. Crypto ഇടപാടുകൾ നടത്തുന്ന എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. വരും നാളുകളിൽ വലിയ തോതിലുള്ള അറസ്റ്റുകൾ ആണ് ഇതും ബന്ധപ്പെട്ട് നടത്താൻ പോകുന്നത് എന്നുള്ളതാണ് ലഭിച്ച വിവരം.