16കാരനും 21കാരിയും തമ്മില്‍ പ്രണയം, ഒടുവില്‍ നാടുവിട്ടു, ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരെ ദിനംപ്രതി നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വ്യത്യാസമില്ല. ഇപ്പോള്‍ 16കാരനെ യുവതി ലൈംഗികമായി പീഡിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. പതിനാറുകാരനെ പീഡിപ്പിച്ച സംഭത്തില്‍ ഇരുപത്തിയൊന്ന് കാരിയായ അസം സ്വദേശിനിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇരുവരും സൗഹൃദത്തിലായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. ഇതോടെ ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. നാട്ടില്‍ നിന്നാല്‍ കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കാനാവില്ലെന്ന് പറഞ്ഞ് യുവതി ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൊല്‍ക്കത്തയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കൊല്‍ക്കത്തിയില്‍ എത്തിയശേഷം യുവതി പല പ്രാവശ്യം ആണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു.

അതേസമയം, യുവതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയെത്തുടര്‍ന്ന് ആരംഭിച്ച പോലീസ് കല്‍ക്കട്ടയിലെത്തി ഇരുവരെയും ഒരു ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ആണ്‍കുട്ടിയുടെ മൊഴിയില്‍ പോലീസ് യുവതിക്കെതിരെ പോക്സോ കേസ്സ് റജിസ്റ്റര്‍ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.