ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഗേറ്റിലിടിച്ചു, പിന്നിലിരുന്ന വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികിലെ വീടിന്റെ ഗേറ്റില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്കിന് പിന്നിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ അനുപമായണ് മരിച്ചത്. 21 വയസായിരുന്നു. രാമങ്കരി പഞ്ചായത്ത് 3-ാം വാര്‍ഡില്‍ തിരുവാതിരയില്‍ മോഹനന്റെയും ശുഭയുടെയും മകളാണ്.

അനുപമയുടെ സഹപാഠിയായ കൂട്ടിക്കല്‍ ഓലിക്കപാറയില്‍ അമീര്‍ എന്ന 21കാരനാണ് ബൈക്ക് ഒാടിച്ചിരുന്നത്. അമീറിനെ ഗുരുതര പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി – എരുമേലി റോഡില്‍ കൊരട്ടി അമ്പലവളവിന് സമീപമാണ് അപകടം നടന്നത്. സഹപാഠിയുടെ വീട്ടില്‍ പോയി ഇരുവരും മടങ്ങുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബൈക്കും വീടിന്റെ ഗേറ്റും തകര്‍ന്നു. അനുപമയുടെ സഹോദരന്‍: ആനന്ദ് മോഹന്‍.