ഇസ്രായേലിൽ നിന്ന് 23 മലയാളികളെ കൂടി നാട്ടിലെത്തിച്ചു

എറണാകുളം : 23 മലയാളികളെ കൂടി ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിച്ചു. ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപ്പെടലിനെ തുടർന്നാണ് 23 മലയാളികളെ നാട്ടിലെത്തിക്കാൻ സാധിച്ചത്.

ഇസ്രായേലിൽ നിന്ന് ഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ സംഘം രണ്ട് വിമാനങ്ങളിലായി നെടുമ്പാശേരിയിലെത്തി. കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ഇടപ്പെടലിനും സഹായത്തിനും തിരിച്ച് നാട്ടിലെത്തിയവർ നന്ദിഅറിയിച്ചു. ഓപ്പറേഷൻ അജയ് പ്രകാരം കഴിഞ്ഞ ദിവസം ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിച്ചിരുന്നു.

ഇസ്രായേലിൽ 18,000 ഇന്ത്യക്കാരാണ് കുടുങ്ങി കിടന്നത്. അവരിൽ ഭൂരിഭാഗം പേരും കെയർടേക്കർമാരാണ്. ഇത് കൂടാതെ 1,000 വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളും വ്യാപാരികളുമുണ്ടായിരുന്നു.