കോട്ടയത്ത് 3 സ്കൂൾ കുട്ടികളേ കാണാനില്ല, മക്കളേ സ്കൂളിൽ എങ്ങിനെ അയക്കും

കോട്ടയം: കാണക്കാരി ഗവ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ വെമ്പള്ളി അരവിന്ദമന്ദിരത്തില്‍ ജയകുമാറിന്‍റെ മകന്‍ ശ്രീരാജ് എം.എ (14), കാണക്കാരി ഓലയ്ക്കല്‍ ബാബുവിന്‍റെ മകന്‍ സനു ബാബു (14), പട്ടിത്താനം രാമനാട്ട് നവാസിന്‍റെ മകന്‍ അന്‍സില്‍ എന്‍ (14) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ പരിക്ഷയ്ക്ക് പോയതാണ് മുവരും. ഉച്ചയ്ക്ക് 11.30 മണിയോടെ പരീക്ഷ കഴിഞ്ഞെങ്കിലും വൈകുന്നേരം ഏറെ വൈകിയിട്ടും ഇവര്‍ വീട്ടില്‍ മടങ്ങിയെത്തിയില്ല.ഇവരെ കണ്ടെത്താൻ കൈ കോർക്കുക. കുട്ടികൾക്ക് എന്തും സംഭവിക്കാം. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കുക. ഈ കുട്ടികളേ എവിടെ കണ്ടാലും ഉടൻ വിവരങ്ങൾ പോലീസിനു കൈമാറുക.

സനുവിന്‍റെ ഇരട്ടസഹോദരനും ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ സുനു പതിവുപോലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ സനുവിനെ നാല് മണിയായിട്ടും കാണാതായതോടെയാണ് രക്ഷിതാക്കള്‍ അന്വേഷണമാരംഭിച്ചു. തുടരന്വേഷണത്തിലാണ് സനുവിനോടൊപ്പം മറ്റ് രണ്ട് പേരുമുണ്ടെന്ന് മനസിലായത്. അഞ്ചരയോടെ കുറവിലങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കി.

സ്കൂള്‍ യൂണിഫോമായ വെള്ളനിറത്തോട് സാമ്യമുള്ള ഇളം നീല ഷര്‍ട്ടും നീല പാന്‍റുമാണ് കാണാതാകുമ്പോള്‍ മൂവരുടെയും വേഷം. ഇതിനിടെ മൂവരെയും ഉത്സവം നടക്കുന്ന ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രപരിസരത്ത് കണ്ടതായി വിവരം ലഭിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ അനൌണ്‍സ്മെന്‍റ് നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ സഹിതം വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആയിരുന്നു ദേവ നന്ദ എന്ന 7വയസുകാരിയേ തട്ടികൊണ്ട് പോയി കൊലപ്പെടുത്തി വാർത്തകൾ വന്നത്. ഇത് ഇനിയും തെളിഞ്ഞിട്ടില്ല. പല കേസുകളും തെളിയാതെ പോകുന്നു. കേരളത്തിൽ പിള്ളേരേ പിടുത്തക്കാർ പതിറ്റാണ്ടുകൾ മുമ്പേ ഉള്ളതാണ്‌. കുട്ടികളേ കണ്ണും കാതും കേട് വരുത്തിയും, വികലാംഗരാക്കിയും ജീവിത കാലം മുഴുവൻ ഇന്ത്യയുടെ പല ഭാഗത്തും ഭിക്ഷ എടുക്കാൻ നിയോഗിക്കുകയാണ്‌ ഗൂഢ സംഘങ്ങൾ ലക്ഷ്യം വയ്ക്കുന്നത് . അതിനാൽ തന്നെ ,മാതാപിതാക്കൾ കരുതിയിരിക്കുക. ഇനി ഒരു കുട്ടി നമുക്ക് നഷ്ടപെടരുത്. കേരളത്തിൽ ദിവസം 3 കുട്ടികൾ ആണ്‌ കാണാതാവുന്നത്. അടുത്ത ദിവസം അതിൽ ഒരാൾ നമ്മുടെ മോനും മോളും ആകാതിരിക്കട്ടേ. ജാഗ്രത..മുന്നറിയിപ്പുകൾ എല്ലാവരിലും ഉടൻ എത്തിക്കുക