കാറിടിച്ച് കെഎസ്ആർടിസി ബസിന്റെ ചക്രങ്ങൾ ഊരിമാറി ബസ് മറിഞ്ഞു, 30 പേർക്ക് പരിക്ക്

കോട്ടയം. നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് 30 പേര്‍ക്ക് പരിക്ക്. കാര്‍ ഇടിച്ചതോടെ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചതിനേ തുടര്‍ന്നുണ്ടായ അപകടത്തിലാണ് 30 പേര്‍ക്ക് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാര്‍ എതിരേ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ ബസ് യാത്രക്കാരായ ആറ് പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാറില്‍ രണ്ട് യാത്രക്കാരും ബസില്‍ 36 പേരുമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ എംസി റോഡില്‍ കുറവിലങ്ങാട് കാളികാവിലാണ് അപകടം സംഭവിച്ചത്.