സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച 14 മരണങ്ങള്‍ കോവിഡ് മൂലമാണ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 51871 രോഗികളാണ് സംസ്ഥാനത്ത് ഉള്ളത്.

ഇന്ന് രോഗം ബാധിച്ചതില്‍ 3351 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 228 പേരുടെ ഉറവിടം അറിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63582 സാംപിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള യാത്ര കര്‍ണാടകം തടഞ്ഞതില്‍ ഒരു ന്യായീകരണവും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനാന്തര യാത്രകള്‍ കേന്ദ്രം അനുവദിച്ചിട്ടുള്ളതാണ്. എല്ലാ സംസ്ഥാനങ്ങളും ഇത് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.